Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിനായ് കൈകോർത്ത് ബോളിവുഡ്; സഹായവുമായി അവർ ഒന്നടങ്കം

കേരളത്തിനായ് കൈകോർത്ത് ബോളിവുഡ്; സഹായവുമായി അവർ ഒന്നടങ്കം
, വെള്ളി, 17 ഓഗസ്റ്റ് 2018 (11:10 IST)
കേരളത്തെ ഒറ്റയടിക്ക് വെള്ളപൊക്കം കാര്‍ന്ന് തിന്നുകയാണ്. കേരളാത്തെ ബാധിച്ച വെള്ളപ്പൊക്കവും പ്രളയവും ഇപ്പോഴും ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്തു തുടങ്ങിയിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി നിരവധിയാളുകൾ രംഗത്തുണ്ട്. മലയാളത്തില്‍ നിന്നും ടൊവിനോ തോമസ് അടക്കമുള്ള താരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയിരുന്നു. 
 
ഇന്നലെ മുതല്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖരായ നിരവധി താരങ്ങളാണ് കേരളത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിന്റെ നിലവിലത്തെ അവസ്ഥ പേടിപ്പെടുത്തുന്നു എന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. എമര്‍ജന്‍സി നമ്പറുകളും അദ്ദേഹം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.
 
കേരളത്തിലുണ്ടാവുന്നത് വലിയ ദുരന്തമാണ്. നിങ്ങള്‍ക്ക് എങ്ങനെ ചെയ്യാന്‍ പറ്റുമോ അതുപോലെ കേരളത്തെ സഹായിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും കേരളത്തിനായി പ്രാർത്ഥിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങളില്‍ കഴിയുന്ന സഹായം എത്തിക്കാനും താരം പറയുന്നുണ്ട്.
 
കേരളത്തിലെ ദുരന്തത്തില്‍ അപകടപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. കേരളത്തിന് നമ്മുടെ എല്ലാവരുടെയും സഹായം അത്യാവശ്യമായി വേണ്ട സാഹചര്യമാണ്. അതിനാല്‍ ചെറുതോ വലുതോ ആയ എല്ലാം അവര്‍ക്ക് വേണ്ടി ദാനം ചെയ്യുക. രക്ഷാപ്രവര്‍ത്തകരിലേക്ക് എങ്ങനെ സഹായങ്ങള്‍ എത്തിക്കാമെന്നുള്ളതിന്റെ വിവരങ്ങളും ശ്രദ്ധ പങ്കുവെച്ചിരുന്നു.
 
രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈന്യത്തിന്റെ ചിത്രങ്ങള്‍ റാണ ദഗ്ഗുപതി പങ്കുവെച്ചിരുന്നു. ഇത് ഷെയര്‍ ചെയ്ത് കൊണ്ടാണ് ദിയയും രംഗത്തെത്തിയത്. കേരളത്തിന് വേണ്ടി സഹായങ്ങളെത്തിക്കുന്നവരെ ബഹുമാനിക്കുകയാണ്. സംസ്ഥാനത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ഉണ്ടാവുമെന്നാണ് ദിയ മിര്‍സ പറയുന്നത്.
 
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാവാത്ത ദുരന്തത്തെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അതിനാല്‍ ഈ വാര്‍ത്ത ലോകം മുഴുവന്‍ വ്യാപിക്കുക. എന്നിട്ട് കേരളത്തെ സഹായിക്കു എന്നാണ് നടി പറയുന്നത്.
 
ഇത്രയും മതിയെന്ന് ഒരിക്കലും പറയരുത്. കാരണം ഇത് ദേശീയ ശ്രദ്ധ ആവശ്യമായമായ സമയമാണിത്. നിങ്ങള്‍ക്ക് കഴിയുന്ന തരത്തില്‍ ദയവ് ചെയ്ത് എല്ലാവരും സഹായിക്കണം. അതിന് വേണ്ടിയുള്ള വിവരങ്ങള്‍ ഇതൊക്കെയാണെന്നും നേഹ പറയുന്നു.
 
കേരളത്തില്‍ സംഭവിക്കുന്ന ദുരന്തത്തില്‍ വളരെയധികം വേദനപ്പിക്കുന്നു. എന്റെ ബാല്യകാലത്തിലെ ഓര്‍മ്മകള്‍ അവിടെയാണുള്ളത്. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കണമെന്നും താരം പറയുന്നു.
 
നിങ്ങളുടെ ചെറിയ സംഭാവനകള്‍ വരെ ചിലരുടെ ജീവിതത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടാക്കും. അതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നാണ് തമന്ന പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡിൽ വെള്ളം കയറി; ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചു