'അമ്മ'യും 'ഡബ്ല്യൂസിസി'യും നേർക്കുനേർ യുദ്ധത്തിൽ; എല്ലാത്തിനും മുന്നിലുണ്ടായിരുന്ന മഞ്ജു ഇപ്പോൾ എവിടെ?

'അമ്മ'യും 'ഡബ്ല്യൂസിസി'യും നേർക്കുനേർ യുദ്ധത്തിൽ; എല്ലാത്തിനും മുന്നിലുണ്ടായിരുന്ന മഞ്ജു ഇപ്പോൾ എവിടെ?

Webdunia
ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (12:44 IST)
മലയാള സിനിമാ ഇൻഡസ്‌ട്രിയിൽ വളരെ നാടകീയമായ സംഭവങ്ങളാണ് കുറച്ച് നാളുകളായി കണ്ടുവരുന്നത്. താരസംഘടനയായ 'അമ്മ'യും ഡബ്ല്യൂസിസിയും ഇപ്പോൾ നേർക്കുനേർ യുദ്ധത്തിൽ എത്തിനിൽക്കുകയാണ്. അപ്പോഴും എല്ലാവർക്കും അറിയേണ്ടത് മഞ്ജുവിന്റെ നിലപാടിനെക്കുറിച്ചാണ്.
 
ഡബ്യൂസിസിയുടെ തുടക്കം മുതൽ സജീവമായിരുന്ന താരമായിരുന്നു മഞ്ജു വാര്യർ. നടി ആക്രമിക്കപ്പെട്ട കേസ് മുതൽ വളരെ ശക്തമായി തന്നെ ഈ സംഘടന പ്രവർത്തിച്ചുവരുന്നുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെത്തുടർന്ന് 'അമ്മ'യിൽ നിന്ന് നാല് നടിമാർ രാജിവെച്ചിരുന്നു.
 
ഇപ്പോൾ രണ്ട് സംഘടനകളും നേർക്കുനേർ യുദ്ധത്തിന് ഒരുങ്ങി നിൽക്കുമ്പോഴും മഞ്ജുവിന്റെ നിലപാട് വ്യക്തമല്ല. കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ സിദ്ദിഖ് എടുത്ത് പറഞ്ഞതും ഇതുതന്നെയാണ്. 'മഞ്ജുവിനെ കണ്ടുകൊണ്ടുതുടങ്ങിയ സംഘടനയല്ലേ ഡബ്യൂസിസി, ഇപ്പോൾ മഞ്ജു എവിടെ? മഞ്ജു ഇപ്പോഴും 'അമ്മ'യിൽ ഉണ്ട്, ഞങ്ങൾ കാണാറും സംസാരിക്കറുമെണ്ടെന്നും' സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
 
നടി ആക്രമിക്കപ്പെട്ടതിന് ശേഷം എറണാകുളം ദര്‍ബാര്‍ ഹാളില്‍ സിനിമ പ്രവര്‍ത്തകര്‍ ഒത്തുകൂടി നടത്തിയ പ്രതിഷേധ പരിപാടിയില്‍ മമ്മൂട്ടിയും ദിലീപും മഞ്ജു വാര്യരും അടക്കം മലയാളം സിനിമയിലെ പ്രമുഖര്‍ ഒന്നടങ്കം പങ്കെടുക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആയിരുന്നു പിന്നീട് കേസില്‍ ഏറ്റവും നിര്‍ണായകമായതും.
 
നടിയെ ആക്രമിച്ചത് പള്‍സര്‍ സുനിയാണെന്ന് വ്യക്തമായിരുന്നെങ്കിലും മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകളായിരുന്നു പിന്നീടങ്ങോട്ട് കേസ് മാറ്റിമറിച്ചത്. പ്രതിയെ മാത്രം പിടിച്ചാല്‍ പോര, കേസിലെ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കണം എന്നതായിരുന്നു മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടത്. പിന്നീടങ്ങോട്ട് കേസ് മൊത്തത്തിൽ മാറിമറിയുകകായിരുന്നു.
 
എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന മഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാടാണ് ആർക്കും വ്യക്തമാകാത്തത്. എല്ലാത്തിൽ നിന്നും താരം വിട്ടുനിൽക്കുകയാണെന്നതും ഏവരിലും സംശയം ഉണർത്തുന്നതുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments