താരസംഘടനായ അമ്മയ്ക്കെതിരെ വിമർശനവുമായി എത്തിയ ഡബ്ല്യുസിസിയെ പരിഹസിച്ചും കുറ്റങ്ങൾ ചുമത്തിയുമായിരുന്നു അമ്മയുടെ സെക്രട്ടറി സിദ്ധിഖും കെ പി എ സി ലളിതയും പത്രസമ്മേളനം നടത്തിയത്. തുടര്‍ന്ന് സിദ്ധിഖിനു മറുപടിയുമായി ഡബ്യൂസിസി അംഗമായ പത്മപ്രിയ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ്.
ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നും സംഘടനെയെ ഭയക്കുന്നില്ലായെന്നും പത്മപ്രിയ പറയുന്നു. അഭിപ്രായങ്ങള്‍ പറയാനുളള അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടെന്നും മീഡിയക്കും മുന്‍പില്‍ സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമില്ലേയെന്നും നടി ചോദിക്കുന്നു. എഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ പരിപാടിയിൽ ചർച്ചയ്ക്കെത്തിയതായിരുന്നു പത്മപ്രിയ.
നേതൃത്വമാണ് ഒരു ജനറല്‍ ബോഡിയുടെ ശബ്ദമെന്നും പ്രശ്‌നങ്ങള്‍ക്ക് തീരുമാനമെടുക്കാനാണ് അവരെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും പത്മപ്രിയ പറയുന്നു. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അമ്മയ്‌ക്കെതിരെ തിരിക്കാനാണ് ഡബ്യൂസിസി ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കും പത്മപ്രിയയുടെ മറുപടി വന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് നടി പറയുന്നത്.
ഇത് ഡബ്യൂസിസിയുടെ പ്രശ്‌നമല്ല, ലോകം മുഴുവനുമുളള സ്ത്രീകളുടെ പ്രശ്‌നമാണ്. അന്ന് ദിലീപിനെ പുറത്താക്കാനുളള തീരുമാനം എടുക്കുംമുന്‍പ് എന്തിനാണ് അത്രയും പ്രശ്നമുണ്ടായത്. പൊതു ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയും. അകത്തുനിന്നും തന്നെ പോരാടുമെന്നും പത്മപ്രിയ പറഞ്ഞു.