സ്വന്തം പണം അവിഹിത ബന്ധത്തിന് ഉപയോഗിക്കില്ല, കോടീശ്വരനായ യുവാവ് മോഷ്‌ടാവായി; പ്രവാസിയുടെ ഭാര്യയെ തൃപ്തിപ്പെടുത്താന്‍ മോഷ്‌ടിച്ചത് ലക്ഷങ്ങള്‍ !

മനു സി പ്രദീപ്

വ്യാഴം, 7 നവം‌ബര്‍ 2019 (19:19 IST)
ചില കള്ളന്‍‌മാര്‍ക്ക് പ്രത്യേക സ്വഭാവ സവിശേഷതകളാണ്. തളിപ്പറമ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു മോഷണക്കേസിലെ പ്രതി യഥാര്‍ത്ഥത്തില്‍ കോടീശ്വരനാണ്. സ്വന്തമായി കൂറ്റന്‍ ഷോപ്പിംഗ് മാളും ഏക്കര്‍ കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയുമൊക്കെയുള്ള യുവാവാണ് മോഷണക്കേസില്‍ പ്രതിയായത്. അതും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ നിന്ന് മോഷണം നടത്തിയതിന്.
 
എന്തിനാണ് ഇയാള്‍ മോഷ്ടിക്കാനിറങ്ങിയത് എന്ന് ഏവരും മൂക്കത്ത് വിരല്‍ വയ്ക്കുമ്പോള്‍ കക്ഷി പറയുന്ന ന്യായീകരണം അമ്പരപ്പിക്കുന്നതാണ്. ഈ യുവാവിന് ഒരു കാമുകിയുണ്ട്. ഒരു പ്രവാസിയുടെ ഭാര്യയാണ് കാമുകി. അവര്‍ ആഡംബര ജീവിതം ഇഷ്ടപ്പെടുന്നവരാണ്. അത്തരമൊരു ജീവിതം കൊതിച്ചാണ് ആ യുവതി ഇയാളുമായി പ്രേമത്തിലായതും. എന്നാല്‍ സ്വന്തം പണം കാമുകിയുടെ ആഡംബരജീവിതത്തിന് ചെലവഴിക്കാന്‍ ഇയാള്‍ തയ്യാറല്ല. അതുകൊണ്ടാണ് മോഷ്ടിക്കാനിറങ്ങിയത് എന്നാണ് ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയത്. 
 
നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളുടെ ചില്ലുകള്‍ തകര്‍ത്താണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. ഒട്ടേറെ സ്ഥലങ്ങളില്‍ അനവധി തവണ മോഷണം നടത്തി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ നേടിയത്. ഈ പണമൊക്കെ കാമുകിയുടെ ധൂര്‍ത്തിന് നല്‍കുകയും ചെയ്തു. കാമുകിക്ക് വിലകൂടിയ കാറുവാങ്ങി നല്‍കാനും യുവാവ് മറന്നില്ല. 
 
എന്തായാലും കാര്‍ നിര്‍ത്തിയിട്ടിട്ട് എന്തെങ്കിലും ആവശ്യത്തിനായി പോകുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് പൊലീസ് പറയുന്നത്. വിലപിടിപ്പുള്ള വസ്തുക്കളും പണവും കാറിനുള്ളില്‍ വച്ചിട്ട് പോകരുത്. ഇത്തരം കാമുകന്‍‌മാര്‍ കറങ്ങിനടക്കുന്നുണ്ടാവും എന്ന് ഓര്‍ത്താന്‍ നന്ന്! 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ശാന്തൻപാറ റിസോർട്ട് കൊലപാതകം; ‘പ്രതി ഞാനാണ്, ഞാൻ തന്നെയാണ്’- കുറ്റം സമ്മതിച്ച് വസീമിന്റെ വീഡിയോ