Webdunia - Bharat's app for daily news and videos

Install App

കരിയറില്‍ തിരക്ക് വരണമെങ്കില്‍ വിജയ്ക്കൊപ്പം അഭിനയിക്കണം: തുറന്നടിച്ച് ആന്‍ഡ്രിയ

അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല, അഭിനയിക്കാനും അറിയാം: സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ച് ആന്‍ഡ്രിയ

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (13:43 IST)
സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ആന്‍ഡ്രിയ ജെറമിയ. എപ്പോഴും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നടിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈയിലെ ഒരു കോളേജില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.
 
എപ്പോഴും സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങള്‍ ആണെന്നും അവര്‍ക്കായിട്ടാണ് കഥകള്‍ എഴുതുന്നതെന്നും ആന്‍ഡ്രിയ തുറന്നു പറഞ്ഞു. നല്ലൊരു കഥാപാത്രം ലഭിക്കുകയെന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. മേനിപ്രദര്‍ശനം നടത്താനും അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല, തനിക്ക് അഭിനയിക്കാനും അറിയാമെന്ന് ആന്‍ഡ്രിയ പറഞ്ഞു.
 
സെക്‌സിയായ കഥാപാത്രത്തിനൊപ്പം നല്ല വേഷങ്ങള്‍ ചെയ്യാനും തനിക്ക് താല്‍പര്യമുണ്ടെന്നും എന്നാല്‍ നമ്മുടെ സംവിധായകര്‍ക്ക് സ്ത്രീകള്‍ക്ക് നല്ല റോളുകള്‍ നല്‍കുന്നതിനോട് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. വിജയ്‌ക്കൊപ്പമോ മറ്റോ ഒരു സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായ നായികയ്ക്ക് പിന്നെ സൈനിങുകളുടെ ബഹളമായിരിക്കുമെന്നും ആന്‍ഡ്രിയ തുറന്നടിച്ചു.
 
ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ സക്‌സസ് വിലയിരുത്തുന്നതെന്നും സ്വന്തമായി അവള്‍ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍ നല്‍കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

വീണ്ടും കത്തിക്കയറാനൊരുങ്ങി സ്വര്‍ണവില; റെക്കോഡ് ഭേദിച്ചു

ആലുവ ദേശീയ പാതയില്‍ 20 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

KSRTC Kerala: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ലഘുഭക്ഷണവും കുടിവെള്ളവും കിട്ടും

അടുത്ത ലേഖനം
Show comments