Webdunia - Bharat's app for daily news and videos

Install App

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം ജീപ്പിന് തീയിട്ട് യുവാവ്; വീഡിയോ; അറസ്റ്റ്

ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിങ് ജഡേജയാണ് അറസ്റ്റിലായത്.

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (07:53 IST)
ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റിൽ‌. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിങ് ജഡേജയാണ് അറസ്റ്റിലായത്. അഗ്നിശമന സേനാ ഓഫിസിന് മുന്നിലായി തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ ജീപ്പിന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്. 
 
ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിക്കുന്നത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. 
 
ഇതിനെതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വീഡിയോ കണ്ടവരെല്ലാം ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്കു ജാമ്യമില്ല; ജയിലില്‍ തുടരും

കൊച്ചിയില്‍ വ്യായാമത്തിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു; ആരും കാണാതെ കിടന്നത് 20 മിനിറ്റോളം

എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍ ഡെസ്‌കിന് മുകളില്‍ കാല്‍ കയറ്റിവച്ച് ഉറങ്ങി; സമീപത്തു കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

അടുത്ത ലേഖനം
Show comments