Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ ഇരുന്ന് ടിക് ടോക് വീഡിയോ ചെയ്തു; പൊലീസുകാരിക്ക് സസ്‌പെൻഷൻ

ഗുജറാത്തിലെ ലാങ്‌നജ് പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ അർപിത ചൗധരിയെ ആണ് സസ്‌പെൻഡ് ചെയ്തത്.

TikTok video
, വ്യാഴം, 25 ജൂലൈ 2019 (12:34 IST)
പൊലീസ് സ്റ്റേഷനിൽ വെച്ച് ബോളിവുഡ് ഗാനത്തിന് ടിക് ടോക് ചെയ്ത പൊലീസുകാരിയെ സസ്‌പെൻഡ് ചെയ്തു. ഗുജറാത്തിലെ ലാങ്‌നജ് പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ അർപിത ചൗധരിയെ ആണ് സസ്‌പെൻഡ് ചെയ്തത്.
 
പൊലീസുകാർ പാലിക്കേണ്ട അച്ചടക്കം അർപിത ചൗധരി ലംഘിച്ചതിനാലാണ് സസ്‌പെൻഡ് ചെയ്തതെന്നു പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മഞ്ചിത വനസാര പറഞ്ഞു. 2016ലാണ് അർപിത പൊലീസിലെ ലോക് രക്ഷക് ദള്ളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018ൽ ഇവർ മെഹ്‌സാനയിലേക്ക് സ്ഥലം മാറി എത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ; എബോള മെൻസ് തുടങ്ങിയ പകർച്ചവ്യാധികൾ ഇന്ത്യയിലും വന്നേക്കാം