Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആന്റി- റേപ് സാരികൾ ഉടുത്താൽ ആരും നിങ്ങളെ റേപ് ചെയ്യില്ല?!

ബലാത്സംഗം തടയാൻ സാരി? ‘ആന്റി- റേപ് സാരികൾ’ പുറത്തിറങ്ങി

ആന്റി- റേപ് സാരികൾ ഉടുത്താൽ ആരും നിങ്ങളെ റേപ് ചെയ്യില്ല?!
, ചൊവ്വ, 14 മെയ് 2019 (13:51 IST)
നാൾക്ക് നാൾ ബലാത്സംഗം കൂടി വരുന്ന ഒരു രാജ്യമാണ് നമ്മുടേത്. സ്ത്രീകൾക്ക് ശക്തമായ സുരക്ഷയൊരുക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാറിന് കഴിയുന്നില്ലെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ, ബലാല്‍സംഗം തടയാന്‍ പുതിയ സാരി ഇറങ്ങിയിരിക്കുകയാണ്.
 
സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് പുരുഷന്മാര്‍ പെണ്‍ക്കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ കാരണം എന്നാണ് ചിലരുടെ അന്ധമായ തെറ്റിദ്ധാരണ. ഇങ്ങനെ ബലാത്സംഗത്തിനിരയായ സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെതിരെ സാരി വെബ്‌സൈറ്റായ സൻ‌സാരി സാരി ഇത്തരം സാരികളെ പരിചയപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ്.
 
ചില പ്രത്യേക രീതികളില്‍ സാരി ഉടുത്താല്‍ ബലാത്സംഗം തടയാനാകുമോ എന്നറിയാനാണ് ‘ആന്റി-റേപ് സാരി’കള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് വെബ്സൈറ്റിന്റെ പക്ഷം. സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ പേരിൽ അവരെഅധിക്ഷേപിക്കപിക്കുന്നവരുടെ വായ അടപ്പിക്കാനും കൂടിയാണ് ഈ വെബ്സൈറ്റ് വേറിട്ട രീതിയില്‍ മുന്നോട്ട് വന്നിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഠിക്കാനായി മകളെ മുറിയിൽ പൂട്ടിയിട്ട് മാതാപിതാക്കൾ, കെട്ടിടത്തിന് തീപിടിച്ച് രക്ഷപ്പെടാനാകതെ 16കാരി വെന്തുമരിച്ചു