തൊഴിലാളി ദിനത്തിൽ ഓട്ടോ ഡ്രൈവറായ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ആന്റണി വർഗീസ്സ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഓട്ടോ ഡ്രൈവറായ തന്റെ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് നടൻ ആന്റണി വർഗീസിന്റെ തൊഴിലാളി ദിനാശംസകൾ. കാവൽ മാലാഖ എന്ന സ്വന്തം ഓട്ടോയ്ക്ക് മുന്നിൽ നിൽക്കുന്ന അച്ഛന്റെ ചിത്രത്തോടൊപ്പമായിരുന്നു ആന്റണി ആശംസയർപ്പിച്ചത്.
“തൊഴിലാളിദിനാശംസകൾ…. അപ്പനാണ്, ഉച്ചക്ക് ഓട്ടം കഴിഞ്ഞു ചോറുണ്ണാൻ വന്നപ്പോൾ നിർബന്ധിപ്പിച്ചു ക്യാമറയ്ക്ക് മുന്നിൽ പിടിച്ചു നിർത്തിയതാ….”- ചിത്രത്തിനൊപ്പം ആന്റണി വർഗീസ് കുറിച്ചു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയായിരുന്നു ആൻ്റണി വർഗീസിൻ്റെ സിനിമാ പ്രവേശം. തുടർന്ന് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച ആൻ്റണി ലിജോ ജോസിൻ്റെ അടുത്ത സിനിമ ജല്ലിക്കെട്ടിലും അഭിനയിക്കും.