Webdunia - Bharat's app for daily news and videos

Install App

സഹായമഭ്യർത്ഥിച്ച് അനന്യ, കൈത്താങ്ങായി ആശാ ശരത്!

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (15:52 IST)
കേരളത്തെ പിടിച്ചുകുലുക്കിയ വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. അനവധി ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. നിരവധി ആളുകൾ ഇപ്പോഴും രക്ഷാപ്രവർത്തനം കാത്ത് കിടക്കുകയാണ്. താനിപ്പോൾ സേഫ് ആണെന്ന് നടി അനന്യ വ്യക്തമാക്കി.
 
വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് നടി ആശാ ശരതിന്റെ വീട്ടിലാണ് അനന്യ സംരക്ഷണം തേടിയിരിക്കുന്നത്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെള്ളം കയറാത്ത വീടുകളിലേക്ക് താമസസൌകര്യം ഇല്ലാത്തവരെ മാറ്റിപാർപ്പിക്കണമെന്നും അതിനായി എല്ലാവരും സംരക്ഷിക്കണമെന്നും അനന്യ ആവശ്യപ്പെടുന്നു.  
 
മലയാളത്തില്‍ നിന്നും ഏറ്റവുമധികം സഹായങ്ങളുമായി എത്തിയത് നടന്‍ ടൊവിനോ തോമസായിരുന്നു. ഇരിങ്ങാലക്കുടയിലെ തന്റെ വീ‍ട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടു നൽകിയിരുന്നു. അതോടൊപ്പം, പടിയൂരിലെ ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താരം നേരിട്ടെത്തിയിരുന്നു.
 
ജനങ്ങള്‍ക്കൊപ്പം പച്ചക്കറിയും മറ്റുള്ള സാധാനങ്ങള്‍ ചുമന്ന് ക്യാംപിലേക്ക് എത്തിക്കുകയും ക്യംപില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തിട്ടാണ് ടൊവിനോ മടങ്ങിയത്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇന്നും രക്ഷാപ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട് ടൊവിനോ.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments