‘വീട് വെള്ളത്തിലായി, പ്രായമുള്ളവര്‍ ഉള്‍പ്പെടെ 35പേര്‍ കൂടെയുണ്ട്’; രക്ഷിക്കണമെന്നാവശ്യപ്പെട്ട് സലീം കുമാര്‍

‘വീട് വെള്ളത്തിലായി, പ്രായമുള്ളവര്‍ ഉള്‍പ്പെടെ 35പേര്‍ കൂടെയുണ്ട്’; രക്ഷിക്കണമെന്നാവശ്യപ്പെട്ട് സലീം കുമാര്‍

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (15:48 IST)
പ്രളയത്തിലകപ്പെട്ട വീട്ടില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്‍ സലീം കുമാറും. പറവൂർ കൊടുങ്ങല്ലൂരിലെ വീട്ടില്‍ നിന്നാണ് അദ്ദേഹം സഹായം അഭ്യര്‍ഥിച്ചത്. താരത്തിനൊപ്പം അയല്‍‌വാസികളായ  മുപ്പത്തഞ്ചോളം പേരുമുണ്ട്.

കൂട്ടത്തില്‍ പ്രായമുള്ളവരും സ്‌ത്രീകളും ഉണ്ടെന്നും രക്ഷാപ്രവർത്തകർ എത്രയും വേഗമെത്തണമെന്നും സലീം കുമാര്‍ അഭ്യര്‍ഥിച്ചു. ഇന്നുച്ചയോടെ താഴത്തെ നില പൂര്‍ണമായും വെള്ളത്തിലായെന്നും രണ്ടാം നിലയിലേക്ക് വെളളം എത്തിയാൽ പിന്നെ ടെറസിലേക്ക് കയറേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രായമുള്ളവര്‍ ഒപ്പമുള്ളതിനാല്‍ പുറത്തു കടക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും വീട്ടിലും സമീപ പ്രദേശങ്ങളിലും വെള്ളം ഉയരുകയാണെന്നും സലീ കുമാര്‍ വ്യക്തമാക്കി.

ജലനിരപ്പ് ശക്തമായതോടെ വ്യാഴാഴ്‌ച വൈകിട്ടോടെ സലീം കുമാറും കുടുംബവും വീട് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ തയ്യാറായെങ്കിലും സമീപ വീടുകളില്‍ നിന്നായി ആളുകള്‍ എത്തിയതോടെയാണ് അവർക്കൊപ്പം വീട്ടിൽ കഴിയാൻ അദ്ദേഹവും കുടുംബവും തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

അടുത്ത ലേഖനം
Show comments