Webdunia - Bharat's app for daily news and videos

Install App

തന്നെ മത്സരിപ്പിക്കാൻ സമ്മതിച്ചില്ലെന്ന് പാർവതി, മഞ്ജുവിനെ വൈസ് പ്രസിഡന്റ് ആക്കാൻ ‘അമ്മ’ ശ്രമിച്ചിരുന്നു! - വെളിപ്പെടുത്തലുമായി നടൻ

പാർവതി പറഞ്ഞത് പോലെ ഒന്നുമല്ല കാര്യങ്ങൾ, അപ്പോൽ മഞ്ജുവോ?

Webdunia
വ്യാഴം, 26 ജൂലൈ 2018 (12:45 IST)
മലയാള താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ വീണ്ടും എടുക്കുന്നു എന്ന തീരുമാനം വന്നതോടെ നിരവധി വിവാദങ്ങളാണ് പൊട്ടിമുളച്ചത്. അമ്മയുടെ സംഘടന തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്രഹിച്ചിരുന്നെന്നും എന്നാൽ പലരും ചേർന്ന് തന്നെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും നടി പാർവതി ആരോപിച്ചിരുന്നു. 
 
എന്നാൽ പാർവതിയെ ആരും എതിർത്തിട്ടില്ലെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. അമ്മയിൽ സ്ത്രീകൾക്ക് പ്രാധാന്യമില്ലെന്നും സ്ത്രീകളെ തലപ്പത്തിരിക്കാൻ സമ്മതിക്കില്ലെന്നുമായിരുന്നു പാർവതിയടക്കമുള്ള ചില നടിമാർ ആരോപിച്ചിരുന്നത്. എന്നാൽ, സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാബു രാജ്. 
  
നേതൃസ്ഥാനത്തേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ ആര്‍ക്കും ബുദ്ധിമുട്ട് ഇല്ലായിരുന്നുവെന്ന് ബാബുരാജ് പറയുന്നു.
മാത്രമല്ല നടി മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നുവെന്നും ബാബുരാജ് വെളിപ്പെടുത്തി. 
 
എന്നാല്‍ മഞ്ജു വാര്യര്‍ അതിന് സമ്മതം പറഞ്ഞില്ല. നടിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും പൂര്‍ണ്ണമായും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ബാബുരാജ് വെളിപ്പെടുത്തി. ആര്‍ക്കും മത്സരിക്കാവുന്നതാണ്. യോഗത്തില്‍ വന്ന് ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണി ആയത് കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവെന്നും ബാബുരാജ് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments