'രേഷ്മയുടെ മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് ആഹ്വാനം ചെയ്തവർ ഇന്ന് നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്നതിന്റെ ആഹ്ലാദത്തിലാണ്'- കുറിപ്പ് വൈറൽ

ചിപ്പി പത്രോസ്
വെള്ളി, 20 മാര്‍ച്ച് 2020 (10:20 IST)
ഒടുവിൽ നിർഭയക്ക് നീതി ലഭിച്ചു. കേസിലെ നാലു പ്രതികളെയും ഡൽഹി തീഹാർ ജയിലിൽ നിശ്ചയിച്ച സമയത്ത് തന്നെ തൂക്കിലേറ്റി. മുകേഷ് സിങ്, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ, പവൻ കുമാർ ഗുപ്ത എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കിയതോടെ സോഷ്യൽ മീഡിയകൾ നിറയെ ചർച്ചകൾ കൊഴുക്കുകയാണ്. ഇതിൽ എടുത്തുപറയേണ്ടത് രജിത് ആർമികളുടെ ആത്മരോഷത്തെ കുറിച്ചാണ്. 
 
ബിഗ് ബോസിൽ നിന്നും രജിത് കുമാർ പുറത്തായത് സഹമത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനായിരുന്നു, എന്നാൽ, പുറത്ത് രജിതിന്റെ ആർമിക്കൂട്ടങ്ങൾ രേഷ്മയെ തെറിവിളിച്ചും അവൾക്കുനേരെ പരസ്യമായി സോഷ്യൽ മീഡിയകൾ വഴി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. രേഷ്മയുടെ കണ്ണിൽ മുളക് അല്ല, ആസിഡ് ആണ് ഒഴിക്കേണ്ടതെന്ന് വരെ ഇക്കൂട്ടർ ആക്രോശിച്ചിരുന്നു. എന്നാൽ, ഇതേ ആളുകൾ തന്നെയാണ് ഇന്ന് നിർഭയ കേസിലെ പ്രതികളെ തെറിവിളിച്ചും നിർഭയ്ക്ക് നീതികിട്ടിയെന്ന് വാചാലരാകുന്നതും. ഒരേസമയം, ഒരു സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിക്കണം എന്ന് പറയുകയും നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊന്നതിന്റെ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്യുന്നവരാണ് ഇക്കൂട്ടർ. ഇതുസംബന്ധിച്ച് വിഷ്ണു വിജയൻ എഴുതിയ കുറിപ്പ് ഇങ്ങനെ:
 
നിർഭയ കേസ് പ്രതികളെ തൂക്കിക്കൊന്ന ആഹ്ലാദത്തിലാണ് ഇന്ന് രജിത് ആർമി.
' നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ '
രജിത് ആർമി എന്ന ഊളകളുടെ കൂട്ടം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ എഴുതി വിട്ട ആയിരക്കണക്കിന് തെറികളിൽ ഒന്ന് ഇങ്ങനെയായിരുന്നു.
പക്ഷെ ഇപ്പോൾ രാവിലെ മുതൽ പിള്ളേര് റേപ്പ് കൾച്ചർ എന്നൊക്കെ പറഞ്ഞ് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് രജത് ഫാൻസ്‌ റിപ്പോർട്ട് ചെയ്തു പൂട്ടിച്ച എൻ്റെ പോസ്റ്റിൽ ഇങ്ങനെ ഒരു വരി ഉണ്ടായിരുന്നു .
മുൻപ് ഹൈദരാബാദ് പോലീസിന് ജയ് വിളിച്ചവരുണ്ട്, ആസിഡ് ആക്രമണം നടത്തിയവനെ തെരുവിൽ പച്ചയ്ക്ക് കൊളുത്തണം എന്ന് പറഞ്ഞ് വികാര ക്ഷോഭം നടത്തിയവരുണ്ട്, തമിഴരെ, ഇതര സംസ്ഥാന തൊഴിലാളിയെ പരിഹസിച്ച് സ്വയം പരിഷ്കൃത മലയാളി എന്ന് മേനിനടിച്ചവർ വരെയുണ്ട്....
ഇതാണ് ഇത് തന്നെയാണ് നാം ഗോവിന്ദ ചാമിയുടെ ജയിലിലെ സുഖ സൗകര്യങ്ങളെ ഓർത്ത് ആത്മരോക്ഷം കൊള്ളും, പുറത്ത് മറ്റേ 'ജനപ്രിയ' നടന് വേണ്ടി പരവതാനി വിരിക്കും, അയാളെ വിമർശിച്ച് പറയുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകളുടെ ഇൻബോക്സിൽ കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച് ആത്മരതി കൊള്ളും.
ഒരിക്കൽ കൂടി ആവർത്തിച്ചു പറയുന്നു
ഇതാണ് ഇത് തന്നെയാണ് ഏറിയും കുറഞ്ഞുമൊക്കെ നമ്മൾ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍

അടുത്ത ലേഖനം
Show comments