Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസിന്റെ ചതികൾ തുറന്നു പറഞ്ഞ് ഹിമ ശങ്കർ!

ബിഗ് ബോസിന് പാർഷ്യാലിറ്റി ഉണ്ടോ? ഇങ്ങനെ നെഗറ്റീവുകൾ മാത്രം കാണിക്കാനായിരുന്നെങ്കിൽ എന്തിനായിരുന്നു എന്നെ വിളിച്ചത്? - ഹിമ ശങ്കർ

ബിഗ് ബോസിന്റെ ചതികൾ തുറന്നു പറഞ്ഞ് ഹിമ ശങ്കർ!
, വെള്ളി, 20 ജൂലൈ 2018 (11:07 IST)
ബിഗ് ബോസ് മലയാളത്തിന്റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും മൂന്ന് പേരാണ് ഇതിനോടകം പുറത്തുപോയത്. 
 
ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ എലിമിനേഷന്‍ വഴി പുറത്തായത് ഹിമാ ശങ്കറായിരുന്നു. എലിമിനേഷനു ശേഷം നാട്ടിലെത്തിയ ഹിമ ബിഗ് ബോസിലുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.
 
ഹിമയുടെ ഫേസ്ബുക്ക് പോസ്റ്റ്: 
 
പ്രിയ സുഹൃത്തുക്കളെ ... വീണ്ടും സന്തോഷത്തോടെ , സ്നേഹത്തോടെ എന്നെ മനസിലാക്കിയ ഓരോരുത്തർക്കും നന്ദി പറയുന്നു ... ബിഗ് ബോസ് മിക്ക എപ്പിസോഡുകളും കണ്ടു ... എന്റേതായ രീതിയിൽ ആ ജീവിതത്തെ കുറിച്ചുള്ള വീക്ഷണങ്ങൾ എഴുതാൻ സമയം ആയി എന്നു തോന്നി .. ഇത് എന്റെ വീക്ഷണങ്ങൾ മാത്രമാണ് .. നിങ്ങളുടേതായ രീതിയിൽ നിങ്ങൾക്ക് വ്യാഖ്യാനിക്കാം .. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട് ...
 
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോകുമ്പോഴേ തീരുമാനിച്ചിരുന്നു , ഹിമ ശങ്കർ എന്ന വ്യക്തിയെ ആളുകൾ മനസിലാക്കേണ്ടത് അവിടത്തെ എലിമിനേഷനിൽ അകപ്പെടാതിരിക്കാനുള്ള കള്ളക്കളികൾ കൊണ്ടല്ല , നിലപാടുകളിൽ നിന്നു കൊണ്ടുള്ള ശക്തമായ കളികൾ കൊണ്ടാണ് എന്ന് .. കാരണം , ജീവിതത്തിൽ പിന്നീട് തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നരുത് ..
 
ബിഗ് ബോസിൽ ചെന്ന ദിവസം മുതൽ അവിടുത്തെ ജീവിതത്തെ ക്യൂരിയസ് ആയി വാച്ച് ചെയ്യുകയായിരുന്നു ഞാൻ .പലരും പല രീതിയിൽ ഇടപെടുന്നതു കണ്ടു , ഞാനും എന്റേതായ രീതിയിൽ ഇടപെട്ട് തുടങ്ങി .. അവിടെ മുൻപ് പരിചയമുള്ള ചിലർ ഉണ്ടായിരുന്നു .. പരിചയമില്ലാത്തവരായിരുന്നു മിക്കവരും .പക്ഷേ, മിക്കവർക്കും എന്നെ അറിയുന്നത് strong ആയിട്ടുള്ള , ജീവിതത്തിൽ നിന്ന് പോരാടി , അഭിപ്രായങ്ങൾ പറയുന്ന ഹിമ ശങ്കറിനെയാണ് .. ആ ഹിമാശങ്കർ മാത്രമല്ല ഞാൻ .. എന്റെ ഉള്ളിലെ കുട്ടിത്തം ഞാൻ കളയാതെ വച്ചിട്ടുണ്ട് . ആ കുട്ടിത്തമില്ലെങ്കിൽ പോരാടുന്ന ഹിമ വളരെ ഫ്രസ്ട്രേറ്റഡ് ആയിരിക്കും.... അവൾക്കൊരിക്കലും ഒരു ട്രൂ ആർട്ടിസ്റ്റ് ആയിരിക്കാൻ പറ്റില്ല ... അവളുടെ മനസിലെ നെഗറ്റീവ് ചിന്തകളേയും വേദനകളേയും കഴുകി കളഞ്ഞ് അവളെ ഒരു തൂവൽ പോലെ ഭാരമില്ലാതെ ആക്കുന്ന , ഒരു വൈറ്റ് പേപ്പർ പോലെ മനസിനെ ക്ലിയർ ആക്കി ഒരു പുതിയ കഥാപാത്രത്തെ പരിപൂർണ്ണമായി ഏറ്റുവാങ്ങാൻ , ജീവിതത്തെ എന്നും പോസിറ്റീവ് ആയി സമീപിക്കാൻ ഈ ശീമാട്ടിയാണ് ഹിമാ ശങ്കറിനെ സഹായിക്കുന്നത് ... ശീമാട്ടിയുടെ പ്രൊട്ടക്ടർ ആണ് ഹിമാശങ്കർ ... അല്ലാതെ , ഫുൾ ടൈം strong ആയിരിക്കാൻ എനിക്കിഷ്ടമല്ല .. ഞാനൊരു വികാരങ്ങളുള്ള വ്യക്തിയാണ് ... നിലപാടുകളിലെ തന്റേടം എന്റെ ജീവിതം എന്നിൽ വരുത്തിയ മാറ്റമാണ് ... എന്റെ പേർസണൽ സ്പേസിൽ അത്രത്തോളം മൃദുലത ഉള്ളവളാകാൻ തന്നെയാണ് എനിക്കിഷ്ടം ... പക്ഷേ, ശീമാട്ടിയെ വേദനിപ്പിക്കാൻ എനിക്കിഷ്ടമല്ല .. ഹിമാശങ്കറിനെ കടന്നു വേണം നിങ്ങൾക്ക് ശീമാട്ടിയിലേക്ക് എത്താൻ ... ഈ duality ആണ് , ശക്തയായ ഹിമാശങ്കറിനെ കണ്ടിട്ടുള്ളവർക്ക് ഈ കുഞ്ഞു കളിക്കുന്ന കണ്ണാടി കണ്ടാൽ dance കളിക്കുന്ന , കുട്ടികളെ പോലെ വഴക്കു കൂടുന്ന , പിണക്കം മാറ്റാൻ നടക്കുന്ന ശീമാട്ടിയെ അറിയില്ല ... അവളാണ് ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടു, ഹാപ്പിയായി പോകുന്ന എന്റെ വീട്ടിലെ മുഖം .എന്റെ മനസ് കലുഷിതമെങ്കിൽ അവൾ വെറും കുറച്ച് സമയം കൊണ്ട് എന്നെ ഫ്രീ ആക്കും , മനസിനെ ശുദ്ധിയാക്കും .. അവളില്ലെങ്കിൽ ഞാനില്ല .. കുഴിയിലേക്ക് കാലും നീട്ടിയിരുന്നാലും അവൾ എന്റെ കൂടെയുണ്ടാകും , മരണത്തേയും ചിരിച്ച് കൊണ്ട് ഫേസ് ചെയ്യാൻ .. എനിക്കെന്നോടുള്ള ഇഷ്ടം നഷ്ടപ്പെടുത്താൻ എനിക്കിഷ്ടമല്ല .. അത് പോകുമ്പോഴാണ് മനുഷ്യൻ ശരിക്കും മരിക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ . നിങ്ങൾക്ക് എന്നെക്കുറിച്ച് എന്ത് വേണമെങ്കിലും വിചാരിക്കാം ..
 
ഇനി ബിഗ് ബോസിനെ കുറിച്ച് ..
മിക്ക എപ്പിസോഡ്സും , കാണുകയും , ട്രോളുകളും , കമന്റുകളും വായിക്കുകയും ചെയ്ത് കഴിഞ്ഞപ്പോൾ മനസിലായത് എന്നെ പുറത്താക്കിയതിൽ എലിമിനേഷനിൽ എത്തിച്ച കുടുംബാംഗങ്ങളുടെ പങ്കിനേക്കാൾ ചെയ്ത കാര്യങ്ങൾക്ക് വളരെക്കുറച്ച് space മാത്രം പരിപാടിയിൽ തന്നവരല്ലേ എന്ന തോന്നലുണ്ടായി .... ശക്തരായ കണ്ടസ്റ്റന്റുകൾക്ക് പോലും വെല്ലുവിളിയായി വളരാൻ ഒരാൾ എന്തെങ്കിലും ഒക്കെ ചെയ്തിരിക്കണമല്ലോ .. വഴക്കു കൂടൽ മാത്രമല്ല ഹിമ അവിടെ ചെയ്തിട്ടുള്ളത് .. എന്തുകൊണ്ട് ഒന്നും പുറത്ത് വന്നില്ല .. ആദ്യ ആഴ്ചയിൽ തന്നെ നമ്മളെ പോലെ ഉള്ള ഒരു സാധാരണക്കാരി അവിടെ ത്രട്ട് ആയി വരണമെങ്കിൽ എന്തെങ്കിലും ഒക്കെ വരണമല്ലോ .. കുളിക്കില്ല , പല്ലു തേക്കില്ല എന്നൊക്കെ കുറ്റം പറഞ്ഞവർ , കുക്കിംഗ് ടീം ക്യാപ്റ്റൻ ആയി ചാർജെടുത്ത് ഉണ്ടാക്കിയ ആദ്യ കറിയിൽ തന്നെ മൂക്കുകുത്തി വീണ് പാചകത്തെ പുകഴ്ത്തിയത് കാണിച്ചിട്ടില്ല ... കുളിച്ചിട്ട് മാത്രം കുക്ക് ചെയ്ത ദിവസങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല .. നെഗറ്റീവ് മാത്രമേ ഈയുള്ളവളുടെ പുറത്ത് വന്നിട്ടുള്ളൂ .. എന്ന് കാണുമ്പോൾ എന്തിനായിരുന്നു പിന്നെ എന്നെ അങ്ങോട്ട് വിളിച്ചത് എന്ന് ഒരു മിനുട്ട് സങ്കടത്തോടെ ഓർത്ത് പോയി ... എല്ലാവർക്കും equal space ... അതായിരുന്നു വാഗ്ദാനം ... പോട്ടെ , കുഴപ്പമില്ല ...
 
അവസാന രണ്ട് ദിവസം മാത്രമാണ് ഹിമ എന്താണ് എന്ന് കുറച്ചെങ്കിലും അറിയാൻ പറ്റിയത് ... അപ്പോഴേക്കും 'എലിമിനേഷൻ എപ്പിസോഡ് ഷൂട്ട് ചെയ്ത് കഴിയുകയും കഴിഞ്ഞു ... എന്റെ വിശ്വാസം , വെല്ലുവിളികൾ ഉയർത്തി എലിമിനേഷനിൽ വന്നാലും പ്രേക്ഷകർ എന്നെ മനസിലാക്കുമെന്നായിരുന്നു ... പക്ഷേ, എന്നെ കാണാതെ പ്രേക്ഷകർ എങ്ങനെ എന്നെ അറിയും ... ഇത്രയും മാത്രം വിഷമത്തോടെ ബിഗ് ബോസ് ടീമിനോട് ചോദിക്കുന്നു ... ബിഗ് ബോസിന് പാർഷ്യാലിറ്റി ഉണ്ടെന്ന് മെസേജക്കുന്ന മിക്കവരും പറയുന്നു ... അവരോട് പ്രോഗ്രാം സ്ക്രിപ്റ്റഡ് അല്ല എന്ന് പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു ... പക്ഷേ, മൊത്തം കണ്ട് കഴിഞ്ഞപ്പോൾ എനിക്കും അങ്ങനെ തോന്നൽ ...വേണമെങ്കിൽ ഒരു വൈൽഡ് കാർഡ് എൻട്രി ലക്ഷ്യം വച്ച് സുഖിപ്പിക്കാം ... പക്ഷേ, സത്യത്തിൽ വിശ്വസിക്കുന്ന എനിക്ക് ഇങ്ങനെയേ പറയാനും , ചോദിക്കാനും പറ്റൂ ... സത്യമാണ് എന്നെ മുന്നോട്ട് നയിക്കുന്നത് ...
ഞാനും ചോദിക്കുന്നു ബിഗ് ബോസിന് പാർഷ്യാലിറ്റി ഉണ്ടോ ? Is it Guided ? അർഹത ഉള്ളവർ അതിജീവിക്കേണ്ടതല്ലേ ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ജവാൻ പിടിയിൽ