Publish Date: Thu, 19 Jul 2018 (18:12 IST)
Updated Date: Thu, 19 Jul 2018 (18:15 IST)
ഈ മാ യൌവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടു. ജെല്ലിക്കെട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ തന്റെ ഫെയ്സ്ബുക്കിലൂടെ ലിജോ ജോസ് തന്നെയാണ് പുറത്തുവിട്ടത്.
എസ് ഹരീഷ്, ആർ ജയകുമാർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ലിജോ ജോസ് തന്നെ വെള്ളിത്തിരയിലവതരിപ്പിച്ച ആന്റണി വർഗീസ് പ്രധാന കഥാപാത്രമായെത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഓ തോമസ് പണിക്കരാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരൻ ക്യാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ളയാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. ദീപു ജോസഫാണ് ദൃശ്യ സംയോജനം. നേരത്തെ ലിജോ ജോസ് പെല്ലിശേരി വിനായകനെ പ്രധാന കഥാപാത്രമാക്കി പോത്ത് എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.
Sumeesh
Publish Date: Thu, 19 Jul 2018 (18:12 IST)
Updated Date: Thu, 19 Jul 2018 (18:15 IST)