Webdunia - Bharat's app for daily news and videos

Install App

സൂരജിനെതിരെയും ശീതള്‍ ശ്യാമിനെതിരെയും കേസെടുക്കണം, അതുവരെ ഞാൻ പൊരുതും: ബിനീഷ് ബാസ്റ്റിൻ

നിങ്ങളോട് എനിക്ക് വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിട്ടല്ല. ഇനിയെങ്കിലും സത്യമറിയാതെ നിങ്ങൾ ആരേയും അവഹേളിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് എന്റെ പോരാട്ടം...

Webdunia
ഞായര്‍, 29 ജൂലൈ 2018 (11:01 IST)
സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണം നേരിടേണ്ടി വന്നവരുടെ കൂട്ടത്തിലേക്ക് ഹനാന്റെ പേരു കൂടി എഴുതിചേർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ഹനാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസും എടുത്തിരുന്നു.
 
അതേസമയം നടന്‍ ബിനീഷ് ബാസ്റ്റിൻ ഇപ്പോള്‍ ആര്‍ജെ സൂരജിനും ശീതള്‍ ശ്യാമിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഹനാനെതിരെ പ്രചാരണം നടത്തിയവരില്‍ പ്രമുഖരായിരുന്നു ഇവര്‍. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബിനീഷ് ബാസ്റ്റിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ആര്‍ജെ സൂരജിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
 
ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഹനാനെ അപമാനിച്ച സംഭവത്തിൽ ആദ്യം കേസെടുക്കേണ്ടത് ആർജെ സൂരജ് നെതിരെയും ശീതൾ ശ്യാമിനെതിരേയും. വിദേശത്തിരുന്ന് സുഖലോലുപതയിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും താനാണ് സത്യസന്ധതയുടെ പ്രതീകം എന്ന് തെളിയിക്കാൻ ശ്രമിക്കുമ്പോഴും മിസ്റ്റർ ആർജെ സൂരജ് നിങ്ങൾ ഒന്നു മനസ്സിലാക്കണം നിങ്ങളുടെ അത്രയും കഴിവും വിദ്യാഭ്യാസവും ഒന്നും ഞങ്ങൾക്കില്ല പക്ഷേ സാധാരണക്കാരന്റെ കണ്ണീർ കണ്ടാൽ മനസിലാക്കാനുള്ള കഴിവുണ്ട്.
 
നിങ്ങൾ പറഞ്ഞല്ലോ സത്യസന്ധതയും വിശ്വാസതസ്തയേയും കുറിച്ച്. എനിക്ക് തന്നെ നേരിട്ട് അനുഭവം ഉള്ളതല്ലേ നിങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് ഈ പറഞ്ഞ രണ്ടും ഇല്ലെന്ന്. ഓരോ സ്ഥാപനങ്ങൾക്കു മുന്നിൽ നിന്നും പണം വാങ്ങി ഫേസ്ബുക്കിൽ ലൈവ് കൊടുക്കുന്ന നിങ്ങളാണോ വിശ്വാസതസ്തയെക്കുറിച്ച് പറയുന്നത്. എൻറെ സുഹൃത്തിൻറെ സ്ഥാപനത്തിൽവന്ന് ഫേസ്ബുക്കിൽ ലൈവ് കൊടുക്കാൻ ഒരു ലക്ഷം രൂപയല്ലേ എൻറെ മുന്നിൽ വെച്ച് നിങ്ങൾ ആവശ്യപ്പെട്ടത്. 
 
നിങ്ങളാണോ മറ്റുള്ളവരുടെ വാർത്തയും ഒപ്പം തന്നെ ഒരു കുട്ടിയുടെ വിശ്വാസതസ്തയും കുറിച്ച് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ വന്നു പറഞ്ഞത്. നിങ്ങൾക്കെതിരെ ആണ് ആദ്യം കേസെടുക്കേണ്ടത്. അതിന് മുഖ്യമന്ത്രിയെ അല്ല ആരെയും സമീപിക്കാൻ ഞാൻ മുന്നോട്ടു തന്നെ ഉണ്ടാവും. 
 
ശീതൾ ശ്യാം നിങ്ങൾ ജീവിതത്തിൽ എത്രമാത്രം സഹനങ്ങൾ കടന്നുവന്നിട്ടുള്ള വ്യക്തിയാണ്. ആ നിങ്ങൾ ആ കുട്ടിയെ പുച്ഛത്തോടെ കൂടി പറയുമ്പോൾ നിങ്ങൾ മനസ്സിലാക്കേണ്ടത് ഒന്നുണ്ട് ആ കുട്ടി അവളുടെ ജീവിതം പൊരുതി നേടാൻ ഇറങ്ങി തിരിച്ചതാണ്. ഒടുവിൽ തെറ്റുപറ്റി എന്ന് കണ്ടപ്പോൾ ഒരു മാപ്പപേക്ഷയും. 
 
അവിടെയും നിങ്ങൾക്ക് ഒരു സമുദായത്തിലെ ചെറുപ്പക്കാരെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു. നിങ്ങളാണോ ആക്ടിവിസ്റ്റ് നിങ്ങൾ രണ്ട് പേർക്കുമെതിരെ പോലീസ് കേസ് എടുക്കുന്നത് വരെ Bineesh Bastin എന്ന് ഞാൻ പൊരുതും..... ഇത് വാക്ക് .... നിങ്ങളോട് എനിക്ക് വൈരാഗ്യമോ ദേഷ്യമോ ഉണ്ടായിട്ടല്ല. ഇനിയെങ്കിലും സത്യമറിയാതെ നിങ്ങൾ ആരേയും അവഹേളിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് എന്റെ പോരാട്ടം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments