Publish Date: Sat, 17 Aug 2019 (17:19 IST)
Updated Date: Sat, 17 Aug 2019 (17:32 IST)
കൊളോറാഡോ: മൈക്കൽ ജാക്സൺ എന്ന പോപ്പ് ചക്രവർത്തി ഇന്നും ആരാധകരുടെ മനസുകളിലൂടെയും ചുവടുകളിലൂടെയും ജീവിക്കുന്നു. മൈക്കൾ ജാക്കസനോടുള്ള ആരാധന കാരണം അതേ രൂപ ഭാവങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്നവർ പോലും നിരവധിയാണ്. ഇപ്പോഴിത മൈക്കൽ ജാക്സന്റെ ഒരു കുഞ്ഞ് ആരാധകനാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആളുകളുടെ മനം കവർന്നിരിക്കുന്നത്.
ഒരു കൊച്ചു മിടുക്കൻ മൈക്കിൾ ജാക്സന്റെ ത്രില്ലറിൽ നൃത്ത ചുവടുകൾ അനുകരിക്കൻ ശ്രമിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. ത്രില്ലൻ പ്ലേ ചെയ്യുന്ന ടെലിവിഷന് മുന്നിൽ നിന്നുകൊണ്ട് മൈക്കിൾ ജാക്സൻ ചെയ്യുന്നത് അനുകരിക്കാൻ ശ്രാമിക്കുകയാണ് ചുവന്ന ജാക്കറ്റ് അണിഞ്ഞ കുഞ്ഞ് മിടുക്കൻ.
നൃത്ത ചുവടുകൾ ഒന്നും പൂർത്തിയാക്കൻ കഴിയുന്നില്ല എങ്കിലും ആവേശത്തോടെ ടിവിയിൽ നോക്കി മൈക്കിൾ ജാക്സൺ ചെയ്യുന്നത് അതേ പടി കുട്ടി അനുകരിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടി ജാക്സന്റെ നൃത്തം കണ്ട് നിരവധിപേരാണ് വീഡിയോക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ദിവാസങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.