Select Your Language

Notifications

webdunia
webdunia
webdunia
webdunia

യെദ്യൂരപ്പയുടെ രാജി; ബിജെപിയെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്

യെദ്യൂരപ്പയുടെ രാജി; ബിജെപിയെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്

Prakash raj
ബംഗ്ലൂരു , ഞായര്‍, 20 മെയ് 2018 (10:25 IST)
കര്‍ണാടക കവിയണിയില്ലെന്നും കളര്‍‌ഫുള്ളായി തുടരുമെന്നും നടനും സംവിധായകനുമായ പ്രകാശ് രാജ്. കളി തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാം അവസാനിച്ചു. ഞാന്‍ എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വരും കാലങ്ങളിലും അങ്ങനെയായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

56ന് (56 ഇഞ്ച് നെഞ്ച് ) 55 മണിക്കൂര്‍ പോലും പിടിച്ചുനിര്‍ത്താനായില്ല. ചെളിവരിയെറിയലിന്റെ പുതിയ രാഷ്‌ട്രീയത്തിനു പ്രിയപ്പെട്ട ജനങ്ങളെ തയാറാകൂ എന്നും പ്രകാശ് രാജ് വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ബി എസ് യെദ്യൂരപ്പ രാജിവച്ചതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയെ വിമര്‍ശിച്ച് പ്രകാശ് രാജ് രംഗത്തുവന്നത്. മുമ്പും ബിജെപിയുടെ നീക്കങ്ങളെയും ഇടപെടലുകളെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മ വെടിയേറ്റു മരിച്ചു; മകന്‍ കസ്റ്റഡിയില്‍