ബുറേവി തീരംതൊട്ടു, വ്യാപക നാശനഷ്ടം, നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേയ്ക്ക്

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (07:22 IST)
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരംതൊട്ടു. വലിയ നാശനഷ്ടമാണ് ശ്രിലങ്കൻ തിരങ്ങളിൽ റിപ്പോർട്ട് ചെയ്തത്. മുല്ലത്തീവിലെ ത്രിങ്കോൻമാലയ്ക്കും പോയന്റ് പെട്രോയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരയിലേയ്ക്ക് പ്രവേശിച്ചത്. 85 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെയായിരുന്നു കരയിലേയ്ക്ക് പ്രാവേശിയ്ക്കുമ്പോൾ ബുറേവിയുടെ വേഗം. ഗതിമാറി കാറ്റ് ഇന്ന് രാത്രിയീടെ തമിഴ്നാട്ടിലേയ്ക്ക് പ്രവേശിച്ച് തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേയ്ക്ക് നീങ്ങും. ഇന്ന് രാത്രിയോടെ പാമ്പനും കന്യാകുമാരിയ്കും ഇടയിലൂടെ കാറ്റ് തമിഴ്നാട്ടിലേയ്ക്ക് പ്രവേശിയ്ക്കും. 
 
രാമനാഥപുരം, തിരുനെൽവേലി, ശിവഗംഗ, കന്യാകുമാരി എന്നി തെക്കൻ ജില്ലകളീൽ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇവിടെ അതീവ ജാഗ്രാതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി നാളെ തെക്കൻ കേരളത്തിലൂടെ അറബിക്കടലിലേയ്ക്ക് നീങ്ങും തിരുവനന്തപുരത്തെ തീരപ്രദേശം വഴിയാണ് കാറ്റ് നീങ്ങുക. ഗതി കൂടുതൽ വടക്കോട് നീങ്ങി തെക്കൻ കേരളം മുഴുവൻ ബുറേവിയുടെ പരിധിയിൽ വരും എന്ന് ഇന്നലെ വൈകിട്ടോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതിവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശിയേക്കാം, ഈ  ജില്ലകളീൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ധമായേക്കും. താഴ്ന്ന ഇടങ്ങളിൽ കടലേറ്റത്തിനും സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

അടുത്ത ലേഖനം
Show comments