Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്‌മസ് കിറ്റുകളുടെ വിതരണം നാളെ മുതൽ; വെളിച്ചെണ്ണ ഉൾപ്പടെ 9 ഉത്‌പന്നങ്ങൾ ലഭിക്കുക 88.92 ലക്ഷം കാർഡുടമകൾക്ക്

ക്രിസ്‌മസ് കിറ്റുകളുടെ വിതരണം നാളെ മുതൽ; വെളിച്ചെണ്ണ ഉൾപ്പടെ 9 ഉത്‌പന്നങ്ങൾ ലഭിക്കുക 88.92 ലക്ഷം കാർഡുടമകൾക്ക്
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (20:15 IST)
സൗജന്യ ക്രിസ്‌മസ് കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. കൊവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന കിറ്റ് ക്രിസ്‌മസ് കിറ്റായാണ് ഇത്തവണ നൽകുന്നത്. കടല,പഞ്ചസാര,നുറുക്ക് ഗോതമ്പ്,വെളിച്ചെണ്ണ,മുളകുപോടി,ചെറുപയർ,തുവരപരിപ്പ്,തേയില,ഉഴുന്ന്,തുണി സഞ്ചി എന്നിവയടങ്ങുന്നതാണ് ക്രിസ്‌മസ് കിറ്റ്.
 
482 കോടി രൂപയാണ് ക്രിസ്‌മസ് കിറ്റിനായി ചിലവിടുന്നത്. സെപ്‌റ്റംബർ,ഒക്‌ടോബർ,നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമായിരുന്നു സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനായി ചിലവഴിച്ചിരുന്നത്. ഇത്തവണ ബജറ്റ് വിഹിതത്തിൽ നിന്നാണ് കിറ്റിനായി പണം ചെലവഴിച്ചിരിക്കുന്നത്. 88.92 ലക്ഷം കാർഡുടമകൾക്കാണ് ഭക്ഷ്യകിറ്റ് ലഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെന്മല ഉറുകുന്നില്‍ പിക്കപ്പ് വാനിടിച്ചു മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു