ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപർ. 12കോടി രൂപയാണ് ഓണം ബാം,ബറിൽ ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് ഉടമയെ കാത്തിരിക്കുന്നത്. കഴിഞ്ഞ തവണ സമ്മാന തുക പത്ത് കോടി രൂപയായിരുന്നു.
രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുന്നവർക്ക് പോലുംവലിയ തുകയണ് ഓണം ബംപർ നൽകുന്നത്. 5 കോടിയാണ് രണ്ടാം സമ്മാനം. 50 ലക്ഷം വീതം പത്ത് പേർക്കാണ് രണ്ടാം സമ്മാനം. രണ്ട് കോടി രൂപയാണ് മൂന്നാം സമ്മനത്തിനായി ചിലവഴിക്കുന്നത്. 10 ലക്ഷം വീതം 20പേർക്കാണ് ഇത് നൽകുക. 300 രൂപയാണ് ഓണം ബംപർ ഭാഗ്യക്കുറിയുടെ വില.
ഇക്കുറി ഓണം ബംപറിന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റാൽ 270 കോടിയാണ് സർക്കാരിന് വരുമാനമായി ലഭിക്കുക. കഴിഞ്ഞ തവണ 45 ലക്ഷം ടിക്കറ്റുകൾ പ്രിന്റ് ചെയ്തതിൽ 43 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. തൃശൂരിൽ മാത്രം 2.64 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.