Select Your Language

Notifications

webdunia
webdunia
webdunia
webdunia

"എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി": വിമർശനവുമായി മനഃശാസ്‌ത്രജ്ഞൻ സി ജെ ജോൺ

"എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി": വിമർശനവുമായി മനഃശാസ്‌ത്രജ്ഞൻ

കൊച്ചി , തിങ്കള്‍, 21 മെയ് 2018 (15:17 IST)
അഭിനയ രംഗത്തുള്ളവർ ശരീര സൗന്ദര്യം നിലനിർത്താനായി പല മാർഗ്ഗങ്ങളും പരീക്ഷിക്കുന്നതിൽ വിമർശനവുമായി പ്രമുഖ മനഃശാസ്‌ത്രജ്ഞൻ ഡോക്‌ടർ സി ജെ ജോൺ. "അഭിനയം തൊഴിലാക്കിയവർക്ക് ഫിഗർ നില നിർത്തേണ്ടത് ആവശ്യമാണ്." എന്നുപറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് തുടങ്ങുന്നത്.
 
അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേർന്ന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പേശി ചുളിവ് മാറ്റുന്ന കുത്തി വയ്‌പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതൽ വ്യായാമം വരെയുണ്ട്. ഒതൊക്കെ ചെയ്‌ത് പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ താരങ്ങൾ പെടാപ്പടുപെടുകയാണ്.
 
എന്നാൽ ഏറ്റവും ശ്രദ്ധേയമായ വാക്കുകൾ ഇവയൊന്നുമല്ല. "എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പൻ പടത്തിനായി കാത്തിരിക്കാം". ഈ വാക്കുകൾ ഇപ്പോൾ മോഹൻലാൽ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഒടിയൻ എന്ന സിനിമയ്‌ക്കുവേണ്ടി മോഹൻലാൽ ശരീരഭാരം കുറയ്‌ക്കുകയും മീശവടിക്കുകയുമൊക്കെ ചെയ്‌തിരുന്നു.
 
ഡോക്ടര്‍ സിജെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
അഭിനയം തൊഴിലാക്കിയവർക്ക് ഫിഗർ നില നിർത്തേണ്ടത് ആവശ്യമാണ്.നായികാ നായക വേഷങ്ങൾ കൈയ്യാളുന്നവർ യൗവ്വനം തോന്നിപ്പിക്കുന്ന വിധത്തിൽ പ്രായത്തെ ഒളിപ്പിക്കണം.അമിതാബ് ബച്ചനെ പോലെ പ്രായത്തിനു ചേർന്ന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വേറൊരു തലത്തിലുള്ള ഉത്കൃഷ്ട മനസ്ഥിതി വേണം.പേശി ചുളിവ് മാറ്റുന്ന കുത്തി വയ്‌പ്പെടുത്തും ,കൊഴുപ്പ് കുത്തി കളഞ്ഞുമൊക്കെ മുഖം ശരിയാക്കും,വയറു കുറയ്ക്കാനും ,വണ്ണം മിതപ്പെടുത്താനും ശസ്ത്രക്രിയ മുതൽ വ്യായാമം വരെയുണ്ട്.പ്രേക്ഷകരെ സന്തോഷിപ്പിക്കാനും ,സ്വന്തം മനസ്സിൽ ഉള്ള ബോഡി ഇമേജ് അനുസരിച്ചു ശരീരത്തെ രൂപപ്പെടുത്താനും സൂപ്പർ താരങ്ങൾ പെടാപ്പാടു പെടുന്നുണ്ട്.എങ്ങാണ്ടൊക്കെ പോയി ശരീരം മെലിയിച്ചും,മുഖം മിനുക്കിയും നമ്മടെ ഒരു മഹാനടൻ വാക്സ് മ്യൂസിയത്തിലെ മെഴുക് പ്രതിമയെ പോലെയായി.അഭിനയം കൊണ്ട് ഈ ഷേപ്പിനെ പുള്ളി അതിജീവിക്കുമായോ ആവോ?ശരീരം മെലിഞ്ഞതായി ഒരു ലക്ഷണവും കാണാനുമില്ല.ഈ കക്ഷിയുടെ വമ്പൻ പടത്തിനായി കാത്തിരിക്കാം.കിട്ടുന്ന എല്ലാ അവസരത്തിലും താര പരിവേഷത്തിന്റെ കാറ്റടിച്ചു കയറ്റി ഇതൊരു മഹാ സംഭവമെന്ന വിധത്തിൽ പ്രോമോ തകർക്കുന്നുണ്ട്.നന്നായി വരട്ടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പാ വൈറസ്; പരിഭ്രാന്തി വേണ്ടെന്ന് മുഖ്യമന്ത്രി, ചികിത്സ ഒരുക്കാൻ സർക്കാർ സുസജ്ജം