Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ സുനില്‍ റോഡ്രിഗ്യൂസ്

നീരാളി; മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ സുനില്‍ റോഡ്രിഗ്യൂസ്

മോഹന്‍ലാലിനെ പ്രശംസിച്ച്  ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ സുനില്‍ റോഡ്രിഗ്യൂസ്
, ചൊവ്വ, 15 മെയ് 2018 (16:56 IST)
മോഹൻലാൻ നായകനായി ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകൻ അജോയ് വര്‍മ്മ ഒരുക്കുന്ന ചിത്രമായ നീരാളിയിൽ മോഹൻലാലിന്റെ ആക്ഷൻ പ്രകടനത്തിൽ വിസ്‌മയിച്ച് പ്രശസ്‌ത ബോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ സുനില്‍ റോഡ്രിഗ്യൂസ്. ഇതിലെ ആക്ഷൻ സീനുകളിൽ അസാമാന്യ മെയ് വഴക്കവും തന്മയത്വവുമാണ് താരം കാഴ്ച്ചവെച്ചതെന്ന് റോഡ്രിഗ്യൂസ് സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
 
വളരെ സൂക്ഷ്‌മമായ ചലനങ്ങൾ അതിസാഹസിക പ്രതലത്തിൽ ചെയ്‌ത് ഫലിപ്പിക്കുക എന്ന വെല്ലുവിളിയാണ് കൊറിയോഗ്രാഫര്‍ സുനില്‍ റോഡ്രിഗ്യൂസ് ഏറ്റെടുത്തിരിക്കുന്നതെന്നും അത് അദ്ദേഹം വളരെ നന്നായി ചെയ്യുന്നുണ്ടെന്നും അണിയറ പ്രവർത്തകർ പറയുന്നു. ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.
 
അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷൻ ത്രില്ലർ ചിത്രമാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റം തീയറ്ററിൽ കാണാൻ ഇനിയും കാത്തിരിക്കണം