Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടിച്ചുകഴിഞ്ഞാൽ വലിച്ചെറിയാം, മണ്ണിൽ അലിഞ്ഞുചേരുന്ന പേപ്പർ ബിയർ ബോട്ടിലുമായി കാൾസ്‌ബെർഗ് !

കുടിച്ചുകഴിഞ്ഞാൽ വലിച്ചെറിയാം, മണ്ണിൽ അലിഞ്ഞുചേരുന്ന പേപ്പർ ബിയർ ബോട്ടിലുമായി കാൾസ്‌ബെർഗ് !
, ബുധന്‍, 16 ഒക്‌ടോബര്‍ 2019 (20:16 IST)
പേപ്പർ കുപ്പിയിൽ ബിയർ സൂക്ഷിക്കാനാകുമോ ? എങ്കിൽ സാധിക്കും എന്ന് തെ:ളിയിച്ചിരിക്കുകയാണ് അന്താരാഷ്ട്ര മദ്യ നിർമ്മാതാക്കളായ കാൾസ്ബെർഗ്. ഉപയോഗിച്ച ശേഷം വലിച്ചെറിയാവുന്ന, മണ്ണിൽ ലയിച്ചു ചേരുന്ന പേപ്പർ ബിയർ കുപ്പിയെ കോപ്പൻഹേഗനിൽ നടന്ന സി40 ഉച്ചകോടിയിൽ കാൾസ്ബെർഗ് അവതരിപ്പിച്ചു. 
 
മരത്തിനിന്നുമുള്ള ഫൈബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ബോട്ടിലുകൾക്ക് 'ഗ്രീൻ ഫൈബർ ബോട്ടിൽ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് പ്രത്യേക തരം ബിയർ ബോട്ടിലുകളാണ് കാൾസ്‌ബെർഗ് വികസിപ്പിച്ചിരിക്കുന്നത്. ഈ ബോട്ടിലുകൾ വളരെ വേഗത്തിൽ മണ്ണിൽ ലയിച്ചുചേരും എന്നും പ്രകൃതിക്ക് ദോഷകരമല്ല എന്നുമാണ് കാൾസ്‌ബെർഗ് അവകാശപ്പെടുന്നത്. 2015 മുതൽ ഇത്തരത്തിലുള്ള ബിയർ ബോട്ടിലുകൾക്കായുള്ള പരിശ്രമത്തിയിരുന്നു കാൾസ്‌ബെർഗ്. 
 
പേപ്പർ ബോട്ടിലുകൾ ബിയറിന്റെ രുചിയിൽ വ്യത്യാസം വരുത്താത്ത രീതിയിലേക്ക് വികസിപ്പിക്കുന്നതിനാണ് സമയം എടുത്തത് എന്ന് കാൾസ്ബെർഗ് പറയുന്നു. കൊക്കകോള, ലോറൽ ഉൾപ്പടെയുള്ള കമ്പനികളും പ്രകൃതിക്ക് അനുയോജ്യമായ ബോട്ടിലുകൾ നിർമ്മിക്കുന്ന ഉദ്യമത്തിൽ കാൾസ്‌ബെർഗിനോട് ഒപ്പം ചേർന്നിട്ടുണ്ട്. യൂണിലിവർ, പെപ്സിക്കോ തുടങ്ങിയ കമ്പനികളും മണ്ണിലലിഞ്ഞു ചേരുന്ന പാക്കേജുകൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോകണം എന്ന് നിർബന്ധംപിടിച്ചു, ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്