Webdunia - Bharat's app for daily news and videos

Install App

ചെന്നിത്തല ഇതെന്തു ഭാവിച്ചാണ്? ഗണേഷ് കുമാറിന് കുരുക്കാകുമോ?

ഗണേഷ് കുമാറിനെ ‘ചൊറിഞ്ഞ് ‘, സുധീരനെ ‘വെല്ലുവിളിച്ച് ‘ ചെന്നിത്തല!

Webdunia
വെള്ളി, 15 ജൂണ്‍ 2018 (15:09 IST)
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ  കെബി ഗണേഷ് കുമാർ യുവാവിനെ മർദ്ദിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. സംഭവത്തിൽ ഗണേഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
 
ഗണേഷ് കുമാറിൽ നിന്നും ഉണ്ടായത് അംഗീകരിക്കാനാകാത്ത പ്രവ്രത്തിയാണ്. അയാളെ നന്നായിട്ടറിയാം. വ്യക്തിപരമായി അടുപ്പവുമുണ്ട്. നീതികരിക്കാൻ കഴിയാത്ത നടപടിയാണ് എം എൽ എയിൽ നിന്നുമുണ്ടായതെന്ന് ചെന്നിത്തല പറയുന്നു. 
 
നേരത്തേ ഗതാഗതമന്ത്രിയായിരുന്നത് കൊണ്ട് നിയമമെല്ലാം തനിക്കറിയാമെന്ന ഭാവമാണോ എം എൽ എയ്ക്കെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറയുന്നു. 
 
അതോടൊപ്പം, വി എം സുധീരനെതിരേയും വിമർശനമുന്നയിക്കാൻ ചെന്നിത്തല മറന്നില്ല. സുധീരൻ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും മറുപടിയില്ലാഞ്ഞിട്ടല്ല, വേണ്ടെന്ന് വെച്ചിട്ടാണെന്ന് ചെന്നിത്തല വ്യക്തമാക്കുന്നു. പരസ്യവിവാദങ്ങളിൽ ഏർപ്പെടെരുതെന്ന് കെ പി സി സിയിൽ തീരുമാനമുണ്ടെന്ന് ചെന്നിത്തല പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments