Webdunia - Bharat's app for daily news and videos

Install App

കൈക്കുഞ്ഞുമായി ഹോസ്റ്റലിൽ അഭയം തേടിയ യുവതിയെ വലിച്ചിഴച്ച് മർദ്ദിച്ച് ക്രൂരത, വീഡിയോ

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (17:35 IST)
റായ്‌പൂർ: പിഞ്ചുകുഞ്ഞുമായി ഹോസ്റ്റൽ മുറിയിൽ അഭയം തേടിയ ശുചീകരണ തൊഴിലാളിയായ യുവതിയോട് ഹോസ്റ്റൽ സൂപ്രണ്ടിന്റെയും ഭർത്താവിന്റെയും ക്രൂരത. ഹോസ്‌റ്റൽ വിട്ടിറങ്ങണം എന്ന് ആവശ്യപ്പെട്ട് സൂപ്രണ്ടിന്റെ ഭർത്താവ് യുവതിയെ നിലത്തുകൂടി വലിച്ചിഴക്കുകയും മർദ്ദിക്കുകയുമായിരുന്നു. കനക്‌പൂരിലെ ബൻവാലി കന്യ ആശ്രം ഹോസ്റ്റലിലാന് സംഭവം.
 
ഹോസ്റ്റലിലെ സൂപ്രണ്ട് സുമിള സിങ്, ഭർത്താവ് രംഗലാൽ സിങ് എന്നിവർ ചേർന്നാണ് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കൈക്കുഞ്ഞുമായി ഹോസ്റ്റലിൽ അഭയം തേടിയതായിരുന്നു യുവതി. മുറിയിലെ കട്ടിലിൽനിന്നും യുവതിയെ താഴിക്കെ വലിച്ചിടുന്നതും നിലത്തുക്കൂടി വലിച്ചിഴക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
 
ആഗസ്റ്റ് പത്തിനാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ദൃശ്യം പുറത്തുവിട്ടത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ സുമിള സിങിനെ സസ്‌പെൻഡ് ചെയ്തു. സുമിള സിങിനും ഭർത്താവിത്തിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!

അടുത്ത ലേഖനം
Show comments