Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈന പാകിസ്ഥാനൊപ്പം, ഇന്ത്യ മറുപടി നൽകുക വ്യാപാര മേഖലയിലൂടെയോ ?

ചൈന പാകിസ്ഥാനൊപ്പം, ഇന്ത്യ മറുപടി നൽകുക വ്യാപാര മേഖലയിലൂടെയോ ?
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (15:41 IST)
കശ്മീരിന്റെ പ്രത്യേക പദവി റദ്ദക്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ രൂക്ഷമായ നിലയിലേക്ക് മാറി. കശ്മീരിലെ പ്രത്യേക ഭരനഘടന ഇല്ലാതാക്കി കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നിക്കം പ്രധാനമായും പാകിസ്ഥാനെ ലാക്ഷ്യംവച്ചുള്ളതാണ് എന്ന തിരിച്ചറിവാണ് ഇമ്രാൻ ഖാനെ അസ്വസ്ഥനാക്കുന്നത്.
 
യുഎൻ സെക്യൂർറ്റി കൗൺസിലിൽ തർക്ക വിഷയമായിരിക്കുന്ന കശ്മീരിൽ നിലവിലുള്ള രീതിക്ക് മാറ്റം വരുത്താൻ ഇന്ത്യക്ക് അവകാശമില്ല എന്നായിരുന്നു വിഷയത്തിൽ പാകിസ്ഥാന്റെ അദ്യ പ്രതികരണം. ഈ വിഷയം യുഎൻ സെക്യൂരിറ്റി കൗൺസലിലെത്തിക്കാൻ പാകിസ്ഥാൻ കൂട്ടുപിടിച്ചത് ചൈനയെയും.
 
യുണൈറ്റഡ് നേഷൻസ് സെക്യുരിറ്റി കൗൺസലിൽ കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പാകിസ്ഥാൻ അവതരിപ്പിക്കുകയും കൗൺസലിൽ സ്ഥിരാംഗമായ ചൈന പാകിസ്ഥാനെ പിന്തുണക്കുകയും ചെയ്തു. വിഷയത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുകയായിരുന്നു ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. എന്നാൽ ഇതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു.
 
കശ്മീർ വിഷയത്തിൽ ചൈന പാകിസ്ഥാനൊപ്പം തന്നെയാണ്. ചൈനക്ക് മറു[പടിയായി ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്. ചൈനയുമായുള്ള വ്യാപാര ബന്ധത്തിലൂടെയാവും ഇന്ത്യ വിഷയത്തിൽ മറുപടി നൽകുക എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
 
ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളും ചൈനീസ് കമ്പനികൾ രാജ്യത്തിനകത്തും പുറത്തും നിർമ്മിക്കുന്നവയാണ്. ചൈനീസ് ഉത്പന്നങ്ങൾക്ക് കേന്ദ്ര സക്കാർ വിലക്കേർപ്പെടുത്തണം എന്ന് ഒരു വിഭാഗം വ്യാപാരികൾ ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
 
ഇന്ത്യ ഇക്കാര്യത്തിൽ ഇതേവരെ നിലാപാടുകൾ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യങ്ങളുടെയും അടുത്ത നിക്കം സസൂക്ഷ്‌മം പരിശോധിക്കുകയാണ് ഇന്ത്യൻ പ്രതിരോധ, വണിജ്യ മേഖലകൾ. ഇതിന്റെ അടിസ്ഥാനത്തിലാകും ചൈനക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ ഇന്ത്യ അന്തിമ തീരുമാനം കൈക്കൊള്ളുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയുടെ കച്ചവടം പൂട്ടിക്കണം, പാകിസ്ഥാനെ പിന്തുണച്ച ചൈനയോടുള്ള ഇന്ത്യയുടെ പ്രതികാരം ഇങ്ങനെ