Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോലി ചെയ്യൂ, അല്ലെങ്കിൽ ജനങ്ങളോട് തല്ലാൻ പറയേണ്ടിവരും: സർക്കാർ ഉദ്യോഗസ്ഥരോട് നിതിൻ ഗഡ്കരി

ജോലി ചെയ്യൂ, അല്ലെങ്കിൽ ജനങ്ങളോട് തല്ലാൻ പറയേണ്ടിവരും: സർക്കാർ ഉദ്യോഗസ്ഥരോട് നിതിൻ ഗഡ്കരി
, തിങ്കള്‍, 19 ഓഗസ്റ്റ് 2019 (14:44 IST)
സാർക്കാർ ഉദ്യോഗസ്ഥർക്ക് താക്കീതുമായി കേന്ദ്ര ഉപരിതല ഗതഗാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്തില്ലെങ്കിൽ ജനങ്ങളോട് തല്ലാൻ പറയേണ്ടി വരും എന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കൺവെൻഷനിൽ സംസാരിക്കുമ്പോഴാണ്. സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി രംഗത്തെത്തിയത്.
 
സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന കാര്യം മറന്നുപോകരുത് എന്ന് ഉദ്യോഗസ്ഥരോട് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. തനിക്ക് ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത ഉണ്ട്. അഴിമതി കാട്ടിയാൽ ഉദ്യോഗസ്ഥർ കള്ളൻമാരാണ് എന്ന് ജനങ്ങളോട് തുറന്നു പറയേണ്ടി വരും,      
 
അടിയന്തര പ്രാധാന്യമുള്ള ചില കാര്യങ്ങളിൽ എട്ടുദിവസത്തിനുള്ളിൽ തന്നെ പരിഹാരം കാണണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. ജോലി ചെയ്യാൻ തയ്യാറായില്ലെങ്കിൽ നിയമം കയ്യിലെടുക്കാനും ഉദ്യോഗസ്ഥരെ മർദ്ദിക്കാനും ജനങ്ങളോട് പറയേണ്ടി വരും നിതിൻ ഗഡ്കരി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ അമ്മ പെണ്‍വാണിഭ സംഘത്തിന് വിറ്റു; ബലാത്സംഗം ചെയ്‌ത സഹോദരനടക്കം അഞ്ചുപേര്‍ അറസ്‌റ്റില്‍