നടിക്കൊപ്പം നിൽക്കാത്തവർ ചരിത്രത്തിൽ കുറ്റക്കാരാകും, നിരവധി പേർ അമ്മയിൽ നിന്നും രാജിവെയ്ക്കും: ചിന്ത ജെറോം
						
		
						
				
അമ്മയിൽ ഇനിയും രാജിയുണ്ടാകും?
			
		          
	  
	
		
										
								
																	നടിയെ ആക്രമിച്ച കേസിലെ കുറ്റാരോപിതനായ നടൻ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുത്ത നടപടിയെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി യുവജന കമ്മിഷന്‍ രംഗത്ത്. പൊതുസമൂഹം നടിക്കൊപ്പം നില്‍ക്കുന്നതാണു നീതിയെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം മനോരമ ന്യൂസിനോട് പറഞ്ഞു.
 
 			
 
 			
			                     
							
							
			        							
								
																	
	 
	ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാത്തവര്‍ ചരിത്രത്തില്‍ കുറ്റക്കാരായിരിക്കും. സഹപ്രവര്‍ത്തകരും താരസംഘടനയും നടിക്കു കരുത്ത് പകര്‍ന്നു കൂടെ നില്‍ക്കണം. തകര്‍ക്കുന്ന സമീപനം തിരുത്തണം. നടിക്കൊപ്പം നിൽക്കാനുള്ള മനസാണ് എല്ലാവരും കാണിക്കേണ്ടത്. അമ്മയില്‍ നിന്ന് രാജിവച്ചവര്‍ ശരിയുടെ പക്ഷത്താണ്. നിലവിലെ സമീപനം തുടര്‍ന്നാല്‍ നിരവധിപേര്‍ താരസംഘടന വിടുമെന്നും ചിന്ത പറഞ്ഞു.