Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദുക്കൾക്ക് നൽകുന്ന ബിരിയാണിയിൽ മുസ്‌ലിങ്ങൾ മയക്കുമരുന്ന് കലർത്തുന്നു എന്ന് വ്യാജപ്രചരണം, പൊലീസ് കേസെടുത്തു

ഹിന്ദുക്കൾക്ക് നൽകുന്ന ബിരിയാണിയിൽ മുസ്‌ലിങ്ങൾ മയക്കുമരുന്ന് കലർത്തുന്നു എന്ന് വ്യാജപ്രചരണം, പൊലീസ് കേസെടുത്തു
, ചൊവ്വ, 3 മാര്‍ച്ച് 2020 (14:50 IST)
കൊയമ്പത്തൂർ: കൊയമ്പത്തൂരിൽ മുസ്‌ലിങ്ങൾ നടത്തുന്ന ബിരിയാണി കടകളിൽ ഹിന്ദുക്കൾക്ക് നൽകുന്ന ബിരിയാണിയിൽ മയക്കുമരുന്ന് കലർത്തുന്നു എന്ന് വ്യാജ  പ്രചരണം. സംഭവത്തിൽ ട്വീറ്റിനെതിരെ പൊലീസ് കേസെടുത്തു. ആർഡി സിങ് എന്ന ട്വിറ്റർ ഹാൻഡിലിലാണ് വ്യാജ പ്രചരണങ്ങൾ പ്രത്യക്ഷപ്പെട്ടത്.
 
കൊയമ്പത്തൂരിലെ 'മാഷാ അല്ലാഹ്' എന്ന ബിരിയാണി കടയിൽ ഹിന്ദുക്കൾക്ക് നൽകുന്ന ബിരിയാണികൾ മയക്കുമരുന്ന് കലർത്തുന്നു എന്നാണ് വ്യാജ പ്രചരണം ഉണ്ടായത്. പ്രത്യേക പാത്രങ്ങളിലാണ് മുസ്‌ലിങ്ങൾക്കും ഹിന്ദുക്കൾക്കും ബിരിയാണി വിളമ്പുന്നത്. അവർ നിങ്ങളെ പല വഴികളുലൂടെയും സമീപിക്കും സൂക്ഷിക്കുക എന്നായിരുന്നു ട്വീറ്റ്
 
കടയുടെ ചിത്രങ്ങളോടൊപ്പം നേരത്തെ ശ്രീലങ്കൻ ദമ്പതികളിൽ നിന്നും പിടികൂടിയ മയക്കുമരുന്നുകളുടെ ചിത്രങ്ങളും പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ഈ ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വ്യാജ പ്രചരണത്തിനെതിരെ തമിഴ്നാട് പൊലീസ് രംഗത്തെത്തിയത്. വ്യാജ പ്രചരണം വിശ്വസിക്കരുത് എന്നും ട്വീറ്റിന്റെ ഉറവിടം ഉടൻ കണ്ടെത്തുമെന്നും കൊയമ്പത്തൂർ സിറ്റി പൊലീസ് ട്വിറ്ററിലൂടെ തന്നെ വ്യക്തമാക്കി.  

webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണിൽ ടാറ്റു ചെയ്ത യുവതിക്ക് കാഴ്‌ച നഷ്ടമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കോടതിയിൽ !