Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരയ്ക്കാർ റിലീസ് എപ്പോൾ ? തുറന്നുപറഞ്ഞ് പ്രിയദർശൻ

മരയ്ക്കാർ റിലീസ് എപ്പോൾ ? തുറന്നുപറഞ്ഞ് പ്രിയദർശൻ
, ഞായര്‍, 5 ഏപ്രില്‍ 2020 (14:50 IST)
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരരുങ്ങിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്കായി കാത്തിരീക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ. മാർച്ച് 26ന് തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു ചിത്രം. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഇനി എപ്പോഴാണ് ചിത്രം റിലിസെത്തുക എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ പ്രിയദർശൻ.  
 
"വലിയ പ്രതിസന്ധി ഘട്ടത്തില്‍ കൂടിയാണ് നമ്മുടെ രാജ്യം ഇപ്പോള്‍ കടന്ന് പോകുന്നത്. ഇങ്ങനെയൊരു അവസരത്തില്‍ സിനിമയുടെ സ്ഥാനം വളരെ താഴെയാണ്. അതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്ന പല കാര്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. ദിവസ വേതനത്തില്‍ തൊഴില്‍ ചെയ്യുന്ന ഒരു വലിയ കൂട്ടം ആളുകള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. സിനിമാ മേഖലയില്‍ അത്തരത്തില്‍ കുറെ ആളുകള്‍ ഉണ്ട്. ഈ കൊറോണ പ്രതിസന്ധി അവസാനിച്ച്‌, ഈ ആളുകളുടെ ജീവിതം സാധാരണ ഗതിയിലേക് മാറിയതിന് ശേഷം മാത്രം റിലീസ് മതി എന്നാണ് ഇപ്പോളത്തെ തീരുമാനം." പ്രിയദര്‍ശന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റേഷൻ അരി വാങ്ങാൻ എനിക്കൊരു നാണക്കേടുമില്ല, വന്ന വഴി മറക്കരുത് എന്ന് മണിയൻ പിള്ള രാജു