Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ചികിത്സയിലിരുന്ന 'കൊറോണ'യ്ക്ക് പെൺകുഞ്ഞ് പിറന്നു !

വാർത്തകൾ
, വെള്ളി, 16 ഒക്‌ടോബര്‍ 2020 (10:08 IST)
കൊല്ലം: കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന കൊറോണ എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കൊല്ലം മതിലില്‍ ജിനു സുരേഷിന്റെ ഭാര്യ കൊറോണയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞദിവസം പ്രസവിച്ചത്. 24കാരിയായ അമ്മയും, അർപ്പിത എന്ന് പേരിട്ട് കുഞ്ഞും സുഖമായിരിയ്ക്കുന്നു. ജിനുവിന്റെയും കൊറോണയുടെയും രണ്ടാമത്തെ കുഞ്ഞാണ് അർപ്പിത 
 
പ്രസവ സംബന്ധമായ ചെക്കപ്പിനിടെ നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം പത്തിന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ പുലര്‍ച്ചെ 2.30നായിരുന്നു .പ്രസവം. കൊല്ലം മതിലില്‍ കാട്ടുവിളി വീട്ടില്‍ തോമസ് തന്റെ ഇരട്ടക്കുട്ടികൾക്ക് കൊറോണ, കോറൽ എന്നിങ്ങനെയാണ് പേര് നൽകിയത്. പ്രകാശവലയം എന്ന അര്‍ത്ഥത്തിലാണ് മകള്‍ക്ക് കൊറോണ എന്ന് പേരിട്ടത് എന്ന് പിതാവ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതർ 73 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 63,371 പേർക്ക് രോഗബാധ