Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്ലീല സംഭാഷണത്തിന്റെ റെക്കോർഡ് പൊലീസിന്; വിനായകനെ അറസ്റ്റ് ചെയ്തേക്കും

അശ്ലീല സംഭാഷണത്തിന്റെ റെക്കോർഡ് പൊലീസിന്; വിനായകനെ അറസ്റ്റ് ചെയ്തേക്കും
, ചൊവ്വ, 18 ജൂണ്‍ 2019 (11:03 IST)
അശ്ലീല സംഭാഷണം നടത്തിയെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കും. വിനായകൻ ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്ന ദലിത് ആക്ടിവിസ്റ്റ് മൃദുലാദേവി ശശിധരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്. 
 
ഫോണ്‍ റെക്കോഡിംഗ് അടങ്ങിയ മെമ്മറി കാര്‍ഡ് യുവതി പോലീസിന് കൈമാറി. തെളിവുകൾ വിനായകനെതിരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിന് ഒരുങ്ങുന്നത്. ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസാണ് കേസെടുത്തത്. 
 
ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുബായിലെ ഡാൻസ് ബാറിലെ സ്ഥിര സന്ദർശകനായിരുന്നു ബിനോയ്, അടുപ്പം പ്രണയത്തിലേക്ക് വഴിമാറിയെന്ന് ബീഹാർ സ്വദേശിനി; നിഷേധിച്ച് ബിനോയ്