ദീപാ നിശാന്തിന്റെ രക്തം വേണമെന്ന് സംഘപരിവാർ!
‘അവളുടെ രക്തം കൂടി വേണം, ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞു’ - ദീപാ നിശാന്തിന് നേരെ കൊലവിളിയുമായി സംഘപരിവാർ
Publish Date: Mon, 30 Apr 2018 (10:58 IST)
Updated Date: Mon, 30 Apr 2018 (11:00 IST)
ജമ്മു കശ്മീരില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക ദിപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ കൊലവിളി.
രമേശ് കുമാര്‍ നായര്‍ എന്ന ബിജപി പ്രവര്‍ത്തകന്റെ ഫെയസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി ഉണ്ടായത്. ‘അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു‘. ഇതിന് പിന്തുണയുമായി ബിജെപി നേതാവായ ബിജു നായര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നും ‘അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ്’ എന്ന കമന്റും വന്നു.
അതേസമയം, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും എന്നാല്‍ നേരത്തെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ട് ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ദീപാ നിശാന്ത് വ്യക്തമാക്കിയിരുന്നു.