Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരിച്ചെടുക്കണമെങ്കിൽ ആദ്യം പുറത്താക്കണ്ടേ? അങ്ങനെയൊരു രേഖയും കിട്ടിയിട്ടില്ലെന്ന് ദിലീപ്!

നടിയുടെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല: ദിലീപ്

സിനിമ
, വ്യാഴം, 28 ജൂണ്‍ 2018 (11:47 IST)
താരസംഘടനയായ അമ്മയിൽ നടൻ ദിലീപിന്റെ പേരുപറഞ്ഞ് വിവാദം പുകയുകയാണ്. അമ്മയില്‍ നിന്നും പുറത്താക്കിയതായോ തിരിച്ചെടുത്തതായോ ഇന്നുവരെ രേഖാമൂലം ഒരു വിവരവും കിട്ടിയിട്ടില്ലെന്നും നടിയുടെ അവസരം താനായിട്ട് നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടന്‍ ദിലീപ് അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
നടിയുടെ അവസരങ്ങൾ ഞാൻ ഇല്ലാതാക്കിയെന്ന രീതിയിലുള്ള പരാതി സംഘടനയ്ക്ക് കിട്ടിയിട്ടുണ്ടെങ്കില്‍ അക്കാര്യം ചോദിക്കുകയും വിശദീകരണം തേടുകയുമെല്ലാം ചെയ്യണമായിരുന്നെന്നും ദിലീപ് വ്യക്തമാക്കി. 
 
ഈ നടന്‍ മുമ്പ് തന്റെ അനേകം അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവതരമായ ഒരു നടപടിയും എടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ അമ്മയില്‍ നിന്നും രാജിവെച്ച നടിമാരില്‍ ഒരാള്‍ ആരോപിച്ചത്. ദിലീപിനെതിരായി നടിയുടെ പരാതി ഇതുവരെ കിട്ടിയിട്ടില്ലെന്നണ് അമ്മയുടെ ഭാരവാഹികളും വ്യക്തമാക്കിയത്. 
 
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന് പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം അമ്മയുടെ വനിതാ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ നാലു നടിമാര്‍ രാജിവെച്ചത്. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കൽ, ഗീതു മോഹൻ‌ദാസ്, രമ്യ നമ്പീശൻ എന്നിവരായിരുന്നു രാജി വെച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല, 'അമ്മ'യിൽ നിന്ന് കൂടുതൽ പേർ രാജിവെക്കും; രമ്യ നമ്പീശൻ