Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ലഫ്റ്റനന്റ് കേണലിൽ നിന്നും കുറച്ചുകൂടി സംസ്കാരമുള്ള നിലപാട് പ്രതീക്ഷിക്കുന്നു: മോഹൻലാലിനെതിരെ വനിതാ കമ്മിഷൻ

മോഹൻലാലിനോടുള്ള മതിപ്പ് കുറഞ്ഞു: വനിതാ കമ്മിഷൻ

ഒരു ലഫ്റ്റനന്റ് കേണലിൽ നിന്നും കുറച്ചുകൂടി സംസ്കാരമുള്ള നിലപാട് പ്രതീക്ഷിക്കുന്നു: മോഹൻലാലിനെതിരെ വനിതാ കമ്മിഷൻ
, വ്യാഴം, 28 ജൂണ്‍ 2018 (10:53 IST)
താരസംഘടനയിലെ അഭിപ്രായ വ്യത്യാസവും അമ്മയിൽ നിന്നുള്ള നടിമാരുടെ കൂട്ടരാജിയുമാണ് കേരളക്കര ഒട്ടാകെ ചർച്ച ചെയ്യുന്നത്. രാഷ്‌ട്രീയക്കാർ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. 
 
ഇപ്പോഴിതാ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സംഘടനയുടെ നിലപാടിനെതിരെ വനിത കമ്മിഷൻ. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
 
ലഫ്‌നന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. അതേസമയം മഞ്ജു വാര്യര്‍ നിലപാട് പറയാന്‍ ഭയക്കേണ്ടതില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.
 
ആക്രമിക്കപ്പെട്ട നടി, റിമകല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവരാണ് 'അമ്മ'യിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപ് ധിക്കാരിയാണ്, തിലകനോട് അയാൾ ചെയ്‌തത് ഞങ്ങൾ എങ്ങനെ മറക്കും?: ജി. സുധാകരൻ