Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മോഹൻലാലിനെ കെട്ടിപ്പിടിക്കാൻ ഞാനില്ല‘- സൂപ്പർതാരത്തെ തീർത്തും ഒഴിവാക്കി സംവിധായകൻ

‘മോഹൻലാലിനെ കെട്ടിപ്പിടിക്കാൻ ഞാനില്ല‘- സൂപ്പർതാരത്തെ തീർത്തും ഒഴിവാക്കി സംവിധായകൻ

‘മോഹൻലാലിനെ കെട്ടിപ്പിടിക്കാൻ ഞാനില്ല‘- സൂപ്പർതാരത്തെ തീർത്തും ഒഴിവാക്കി സംവിധായകൻ
, തിങ്കള്‍, 13 ഓഗസ്റ്റ് 2018 (10:13 IST)
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വിതരണത്തിനിടയിൽ മോഹൻലാലിന് നേരെ ‘കൈത്തോക്ക് വെടി’ പ്രയോഗം നടത്തിയ അലൻസിയർ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, താന്‍ കാണിച്ച ആംഗ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും താന്‍ പ്രതിഷേധിക്കുകയല്ല അനുഭാവം കാണിക്കുകയാണ് ചെയ്തതെന്ന് അലൻസിയർ തന്നെ വ്യക്തമാക്കിയിരുന്നു. 
 
എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധിച്ചത് മറ്റൊരാളാണ്. മികച്ച കുട്ടികളുടെ ചിത്രം ഒരുക്കിയ സംവിധായകന്‍ ടി. ദീപേഷ്. പുരസ്‌കാരം സ്വീകരിക്കാനെത്തിയ ദീപേഷ് മോഹന്‍ലാലിനെ കണ്ടെന്നു പോലും നടിക്കാതെ മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു.  
 
webdunia
ഇതിന് പിന്നാലെ 'സ്ത്രീ വിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും... സായിപ്പിനെ കാണുമ്പോള്‍ കാവത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ട് മുറിയിലായാലും.. ഒറ്റ നിലപാട് മാത്രം...' എന്ന ഫെയ്‌സ്ബുക്ക് കുറിപ്പും അദ്ദേഹം ഇട്ടു. പിന്നീട് ഈ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്സഭാ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു