Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘വളരെ നന്നായിട്ടുണ്ട് ’ - നിവിൻ ചിത്രത്തിന് ആശംസകൾ അറിയിച്ച മഞ്ജുവിനെ പരിഹസിച്ച് ശ്രീകുമാർ മേനോൻ

മഞ്ജുവിനോടുള്ള പക കെട്ടടങ്ങാതെ ശ്രീകുമാർ മേനോൻ

‘വളരെ നന്നായിട്ടുണ്ട് ’ - നിവിൻ ചിത്രത്തിന് ആശംസകൾ അറിയിച്ച മഞ്ജുവിനെ പരിഹസിച്ച് ശ്രീകുമാർ മേനോൻ
, തിങ്കള്‍, 14 ജനുവരി 2019 (13:59 IST)
മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. മഞ്ജു വാര്യർ ആയിരുന്നു നായിക. വിമർശനങ്ങൾക്കൊടുവിൽ അത്യാവശ്യം നല്ല തുക കളക്ട് ചെയ്യാൻ ചിത്രത്തിനു കഴിഞ്ഞു. മഞ്ജുവിനെതിരെ ഗുരുതര ആരോപണവുമായി ശ്രീകുമാർ പലതവണ രംഗത്തെത്തിയിരുന്നു.
 
ഇപ്പോഴിതാ, വീണ്ടും മഞ്ജു വാര്യര്‍ക്കെതിരെ പരിഹാസവുമായി എത്തിയിരിക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിന്റെ ഉറ്റ സുഹൃത്തും നടിയുമായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അറിയിപ്പ് വീഡിയോ ട്വിറ്റര്‍ വഴി മഞ്ജു വാര്യരും ഷെയര്‍ ചെയ്തിരുന്നു. 
 
ഗീതു, നിവിന്‍, രാജീവ്, എന്നിവര്‍ക്കും മൂത്തോന്റെ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും എല്ലാവിധ ആശംസകളും അറിയിച്ചുകൊണ്ടായിരുന്നു താനും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് മഞ്ജു അറിയിച്ചത്. മഞ്ജു വാര്യര്‍ ഷെയര്‍ ചെയ്ത മൂത്തോന്റെ വീഡിയോയ്ക്ക് താഴെ പരിഹാസ കമന്റുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍. 
 
'ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെ പോലെയുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്നും സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം. നന്നായിട്ടുണ്ട്' എന്നുമായിരുന്നു മഞ്ജുവിന്റെ പോസ്റ്റിന് താഴെ വിഎ ശ്രീകുമാര്‍ മേനോന്‍ കമന്റ് കൊടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ഒരുങ്ങി, മകരവിളക്ക് കാണാൻ ആയിരങ്ങൾ; കനത്ത സുരക്ഷയിൽ സന്നിധാനം!