വോട്ട് പിടിക്കാൻ പാർട്ടി നെട്ടോട്ടമോടുമ്പോൾ വോട്ട് രേഖപ്പെടുത്താതെ നേതാവ്!
പ്രചാരണത്തിനും വന്നില്ല, വോട്ട് രേഖപ്പെടുത്താനും വന്നില്ല - ദിവ്യ എന്ത് നേതാവെന്ന് കോൺഗ്രസ്
Publish Date: Mon, 14 May 2018 (09:05 IST)
Updated Date: Mon, 14 May 2018 (09:06 IST)
കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണമെല്ലാം അവസാനിച്ച് ഇന്നലെ ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസും ബിജെപിയും. എന്നാൽ, ബിജെപിയുടെ അമിത ആത്മവിശ്വാസം കോൺഗ്രസിന് തലവേദനായിരിക്കുകയാണ്.
ഇതിനിടയിൽ കോൺഗ്രസ് നേതാവ് ദിവ്യാ സ്പന്ദന വോട്ട് രേഖപ്പെടുത്താത്തത് ചർച്ചയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ നൂറടവ് പയറ്റുന്നതിനിടയിൽ ദിവ്യ വോട്ട് രേഖപ്പെടുത്താതെ ഇരുന്നത് ശരിയായിലെന്നാണ് അണികൾ പറയുന്നത്.
മണ്ഡ്യ ലോൿസഭയുടെ മുൻ എം പിയായ ദിവ്യ വോട്ട് രേഖപ്പെടുത്താൻ എത്തുമെന്ന് കരുതി അണികൾ മണ്ഡലത്തിൽ കാത്തു നിന്നെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ, പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട് ദിവ്യ ഡൽഹിയിലായിരുന്നുവെന്ന് പാർട്ടി തന്നെ പറയുന്നു.