Webdunia - Bharat's app for daily news and videos

Install App

ലക്ഷ്മി ഒന്നുമറിഞ്ഞില്ല, ഇടയ്ക്ക് വെച്ച് ജ്യൂസ് കുടിച്ചത് പോലും ലക്ഷ്മി അറിഞ്ഞില്ല, ശേഷം അർജുൻ പിൻ‌സീറ്റിലേക്ക് മാറി !

Webdunia
ചൊവ്വ, 22 ജനുവരി 2019 (12:01 IST)
സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തില്‍ അഭ്യൂഹങ്ങൾ നിലനിൽക്കെ ഡ്രൈവറായ അർജുനെതിരെ പൊലീസ് കേസുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ അപകടം നടന്ന അന്ന് എന്താണുണ്ടായതെന്ന് തുറന്നു പറയുകയാണ് അർജുൻ. 
 
അപകടം സംഭവിച്ചപ്പോൾ താനല്ല വാഹനമോടിച്ചിരുന്നത് എന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഡ്രൈവർ അർജുൻ. മാതൃഭൂമി ഡോട്കോമിനോടാണ് അർജുൻ തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണെന്ന് പറയുന്നത്. 
 
കൊല്ലം വരെ വാഹനമോടിച്ചത് താനായിരുന്നു. അത് കഴിഞ്ഞ് ഒരു കടയിൽ കയറി ഞങ്ങൾ ഇരുവരും ഷെയ്ക്ക് കുടിച്ചു. ശേഷം താൻ പിന്നിലെ സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. പിന്നീട് വാഹനമെടുത്തത് ബാലു ചേട്ടനായിരുന്നു. ആ സമയം ലക്ഷ്മി ചേച്ചി നല്ല ഉറക്കത്തിലായിരുന്നു. പിന്നെ ബോധം തെളിഞ്ഞപ്പോൾ ആശുപത്രിയിലായിരുന്നുവെന്നും അർജുൻ പറയുന്നു. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പോലീസിനെ ആശയ കുഴപ്പത്തിലാക്കിയിരിക്കുന്നതെന്നും അർജുൻ പറയുന്നു.
 
എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങൾക്കൊപ്പം ഡ്രൈവറായി പോയ സംഭവത്തില്‍ ഒറ്റപ്പാലം, ചെറുതുരുത്തി എന്നിവിടങ്ങളിലായി രണ്ടു കേസുകളിലെ പ്രതിയാണ് അര്‍ജുന്‍. അതേസമയം, ബാലഭാസ്കറിനെ ഡ്രൈവിങ് സീറ്റിൽ നിന്നുമാണ് പുറത്തെത്തിച്ചതെന്നായിരുന്നു രക്ഷാപ്രവർത്തനത്തിനു മുന്നൊരുക്കം നടത്തിയ കെ എസ് ആർ ടി സി ഡ്രൈവർ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments