നിസാരം, പത്ത് അടിയോളം നീളമുള്ള ഗേറ്റിൽ വലിഞ്ഞുകയറി വിടവിലൂടെ ചാടിക്കടന്ന് നായ, വീഡിയോ !

Webdunia
വ്യാഴം, 30 ജനുവരി 2020 (15:44 IST)
മനുഷ്യന്റെ കൂട്ടുകാരാണ് നായകൾ നല്ല സാമർഥ്യ ശാലികളുമാണ് അവർ. എന്തിന് അഭിനയിയ്ക്കുന്ന നായകൾ വരെയുണ്ട്. സാഹസിക കാര്യങ്ങൾ ചെയ്യുന്നതിലും നായകൾ മുൻപിൽ തന്നെ. ഇപ്പോഴിതാ കുസൃതിയായ ഒരു നായയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി തരംഗമാവുകയാണ്. 
 
ഗേറ്റും മതിലുമെല്ലാം ചാടി നല്ല പരിചയമുള്ള നായയാണ് ഇതെന്ന് വീഡിയോ കാണുന്നവർ നിസംശയം പറയും. പത്തടിയോളം നീളമുള്ള കൂറ്റൻ ഗെയിറ്റിന് മുൻപിൽ ഒരു സെക്കൻഡ് നായ ഒന്ന് ശങ്കിച്ച് നിന്നു, പിന്നീട് ഇതോക്കെ എന്ത് എന്ന മട്ടിൽ മനുഷ്യൻ കയറുന്നതുപോലെ ഗേറ്റിലേയ്ക്ക് വലിഞ്ഞു കയറുന്നത് വീഡിയോയിൽ കാണാം.
 
മുഴുവൻ കയറാൻ നായ മെനക്കെട്ടില്ല. പകുതി മുകളിലേക്ക് കയറിയ ശേഷം ഗേറ്റിന്റെ വിടവിലൂടെ ഒരു തെരുവ് സർക്കസുകാരന്റെ മെയ്‌വഴക്കത്തോടെ അകത്തേയ്ക്ക് ചാടിക്കടന്നു. തായ്‌ലാൻഡിലെ കടലോര റിസോർട്ട് ആയ ഹുവാ ഹിനിൽനിന്നും പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി തരംഗമായിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

അടുത്ത ലേഖനം
Show comments