ആനകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വർധിയ്ക്കുന്നു എന്ന് കഴിഞ്ഞ കുറച്ചു കാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്ക്യുന്ന വീഡിയോകളിൽനിന്നും വ്യക്തമാകും. കൃഷിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന ആനകളെ ആളുകൾ ഭയപ്പെടുത്തി കാടുകയറ്റാറുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ആനയെ ഓടിയ്ക്കാൻ ക്രൂരമായ മാർഗങ്ങളാണ് ആളുകൾ പിൻതുടരുന്നത്.
അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കന്നത്. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ ആനയെ ഗ്രാമവാസിയായ യുവാവ് ക്രൂരമായി ഉപദ്രവിയ്ക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ആളുകളെ കണ്ട് ഭയന്ന് ഓടുന്ന ആനയുടെ പിറകെ ഓടി ക്രൂരാമായി വേദനപ്പിയ്ക്കുന്നത് വീഡിയോയിൽ കാണാം.
ഇതോടെ ക്ഷമ നശിച്ച കാട്ടാന തന്നെ ഉപദ്രവിച്ച യുവാവിന് പിന്നാലെ അതി വേഗത്തിൽ ഓടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇയാൾ ആനയിൽ നിന്നും രക്ഷപ്പെട്ടത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്റർ വഴി പങ്കുവച്ചിരിയ്ക്കുന്നത്. പശ്ചിമബംഗാളിലെ ഝാർഗ്രാം ഗ്രാമത്തിലും ദിവസങ്ങൾക്ക് മുൻപ് സമാനമായ സംഭവം നടന്നിരുന്നു. ആളുകളെ കണ്ട് ഭയന്നോടിയ ആനയുടെ വാലിൽ പിടിച്ച് വലിച്ചായിരുന്നു ഉപദ്രവം. എന്നാൽ ആന ആരെയും ഉപദ്രവിയ്ക്കാൻ ശ്രമിയ്ക്കാതെ രക്ഷപ്പെടുകയയിരുന്നു.