‘സ്റ്റൈൽമന്നനേയും തലയേയും തൊട്ടുള്ള കളി വേണ്ട’- നിർമാതാവിന് വാണിംഗ് കൊടുത്ത് ദളപതി വിജയ്

Webdunia
വ്യാഴം, 3 ജനുവരി 2019 (14:20 IST)
തമിഴകത്തെ സൂപ്പര്‍സ്റ്റാർ രജനികാന്തിനേയും തല അജിതിനേയും വിമർശിച്ച നിർമ്മാതാവും മുൻ പി ആർ ഒ യുമായ പിടി സെല്‍വകുമാറിനെ തള്ളിപ്പറഞ്ഞ് ദളപതി വിജയ്. ഒരു ചാനലിലെ അഭിമുഖത്തിനിടെ രജനീകാന്തിന്റെ താരപ്രഭ ഇപ്പോള്‍ വിജയിക്ക് താഴെയാണെന്നും അജിതും രജനിയും തമ്മിലാണ് മല്‍സരമെന്നും സെല്‍വകുമാര്‍ പറഞ്ഞത്.
 
വിജയി ആണ് ഒന്നാമനെന്നും അജിത്തും രജനിയും രണ്ടാംസ്ഥാനത്തിനായുള്ള മത്സരത്തിലാണെന്നും സെൽ‌വകുമാർ പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്. തന്റെ പേരില്‍ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും സെല്‍വകുമാറിന് നിലവില്‍ ഫാന്‍സ് അസോസിയേഷനിലോ തന്റെ ജീവനക്കാരിലോ ഒരു പദവിയുമില്ലെന്നും വിജയ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
 
പുലി എന്ന വിജയ് ചിത്രത്തിന്റെ നിര്‍മാതാവാണ് സെല്‍വകുമാര്‍. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി കണക്കാക്കുന്ന പുലി നേട്ടമുണ്ടാക്കിയ സിനിമയാണെന്നും സെല്‍വകുമാര്‍ അവകാശപ്പെടുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന്റെ രഹസ്യ ഭക്ഷണക്രമം പുറത്ത്: 73 വയസ്സിലും അദ്ദേഹത്തിന്റെ ഫിറ്റ്നസിന് പിന്നിലെ രഹസ്യം ഇതാണ്

യുഎസിലെ ഇന്ത്യക്കാര്‍ക്ക് മോശം വാര്‍ത്ത: ട്രംപ് ഭരണകൂടം വര്‍ക്ക് പെര്‍മിറ്റ് കാലാവധി വെട്ടിക്കുറച്ചു

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

Rahul Mamkootathil: പീഡനക്കേസില്‍ അറസ്റ്റ് പേടിച്ച് രാഹുല്‍ ഇപ്പോഴും ഒളിവില്‍; ഇന്ന് നിര്‍ണായകം

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

അടുത്ത ലേഖനം
Show comments