വരന്റെ മുൻപിൽവച്ച് വധുവിനെ ചുംബിച്ച് കാമുകൻ, പിന്നെ നടന്നത് കൂട്ടത്തല്ല്, ഒടുവിൽ സിനിമ സ്റ്റൈലിൽ ക്ലൈമാക്സ്

Webdunia
വ്യാഴം, 27 ഓഗസ്റ്റ് 2020 (13:38 IST)
തെലങ്കാനയിലെ ഒരു വിവാഹത്തിൽ ഉണ്ടായത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ. വരനോടൊപ്പം വാഹനത്തിൽ പോവുകയായിരുന്ന വധുവിനെ വിളിച്ചിറക്കി വരന്റെ മുൻപിൽവച്ച് തന്നെ കാമുകൻ ചുംബിയ്ക്കുകയായിരുന്നു. ഇതോടെ രംഗം മോശമായി. ഹുസൂരാബാദിലാ സംഭവം നടന്നത്. ബന്ധുക്കൾ നിശ്ചയിച്ച വിവാഹത്തിന് യുവതി വഴങ്ങുകയായിരുന്നു. 
 
എന്നാൽ വിവാഹഘോഷയാത്രയില്‍ വരനും വധുവും കാറിൽ പോകുന്നതിനിടെ ഗോഷയാത്രയിലേക്ക് കയറി കാമുകൻ കാർ തടഞ്ഞുനിർത്തി. വധുവിനെ വലിച്ചിറക്കിയ ശേഷം 'ഇവൾ എന്റേതാണ് നിങ്ങൾക്കെങ്ങനെ സ്വന്തമാക്കാനാകും' എന്ന് വരനോട് ചോദിച്ച് കാമുൻ യുവതിയെ ചുംബിച്ചു. ഇതോടെ വരനും കാമുകനും തമ്മിൽ ഉന്തും തള്ളും ആരംഭിച്ചു. രംഗം കൂട്ടത്തല്ലിലേയ്ക്ക് നീങ്ങിയതോടെ വരൻ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് എത്തി. 
 
മദ്യപിച്ചെത്തി വരനെയും വധുവിനെയും കയ്യേറ്റം ചെയ്തു എന്ന പരാതിയിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ആതുവരെ ഒന്നും മിണ്ടാതെ നിന്ന യുവതി കാമുകനൊപ്പം പോകാനാണ് തനിക്ക് താൽപര്യം എന്ന് പൊലീസിനോട് തുറന്നുപറയുകയായിരുന്നു. മാനക്കേടുണ്ടാക്കിയ മകളെ വേണ്ടെന്ന് പറഞ്ഞ് യുവതിയെ കുടുംബം പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിച്ചു. പൊലീസ് യുവതിയെ അഭയ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments