''പ്രാണന് വേണ്ടി കേരളം കേഴുകയാണ്’- കേരളത്തിന് വേണ്ടി അപേക്ഷിച്ച് ദുൽഖർ സൽമാനും
അപേക്ഷിച്ച് നടന്‍മാരായ ദുല്‍ഖര്‍ സല്‍മാനും സിദ്ധാര്‍ത്ഥും.. ''പ്രാണന് വേണ്ടി കേരളം കേഴുകയാണ്"
ചരിത്രത്തിലെ തന്നെ ഏ റ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. 10,000 കോടിക്കടുത്ത് നാശനഷ്ടങ്ങളാണ് ഇതുവരെ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ പ്രളയം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയോ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിലെ പ്രളയം ഒരു വാര്‍ത്തപോലും ആകുന്നില്ല.
ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍. ദയവ് ചെയ്ത് നിങ്ങളുടെ ശ്രദ്ധ കേരളത്തില്‍ പതിപ്പിക്കൂ എന്നാണ് ദുല്‍ഖര്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നിലവിലെ ഫോട്ടോ പോസ്റ്റ് ചെയ്താണ് റസൂല്‍ പൂക്കുട്ടി സഹായം അഭ്യാര്‍ത്ഥിച്ചത്.
നേരത്തേ ഇക്കാര്യം ചൂണ്ടിക്കാണിച്ച് നടൻ സിദ്ധാർത്ഥും രംഗത്തെത്തിയിരുന്നു. ചെന്നൈയില്‍ പ്രളയമുണ്ടായപ്പോഴും ദേശീയമാധ്യമങ്ങള്‍ ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്ത വിവരം പങ്കു വെച്ചുകൊണ്ടുള്ള ട്വീറ്റിലാണ് നടന്‍ ദേശീയമാധ്യമങ്ങളുടെ താല്‍പര്യക്കുറവിനെക്കുറിച്ച് കുറിച്ചത്. ‘ഇത്രയും വലിയൊരു ദുരന്തത്തിനു ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് വളരെയധികം വേദനിപ്പിക്കുന്നു. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ചതും ഇതുതന്നെയായിരുന്നു.
‘ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്നാണു ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്”. എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ് കേരളത്തെ രക്ഷിക്കണം. #KeralaDonationChallenge എന്നൊരു ക്യാമ്പൈന്‍ ആരംഭിച്ചിട്ടുണ്ട് എന്നും ഈ ഹാഷ് ടാഗില്‍ എല്ലാവരും കേരളത്തിലേക്ക് തങ്ങളാല്‍ കഴിയും വിധം സഹായം എത്തിക്കണം എന്നും സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നുവെന്നും സിദ്ധാര്‍ഥ് പറഞ്ഞു.