Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിടപ്പിലായ 120 കാരി പെൻഷൻ വാങ്ങാൻ നേരിട്ടെത്തണമെന്ന് ബാങ്ക്, കട്ടിലോടെ വലിച്ചുകൊണ്ടുപോയി 70കാരി മകൾ, വിഡിയോ !

വാർത്തകൾ
, തിങ്കള്‍, 15 ജൂണ്‍ 2020 (10:49 IST)
ഭുവനേശ്വർ: പെൻഷൻ തുക വാങ്ങുന്നതിനായി 120 കാരിയായ അമ്മയെ കട്ടിലിൽ റോഡിലൂറ്റെ വലിച്ചുകൊണ്ടുപോയി 70 കാരിയായ മകൾ ഒഡീഷയിലെ നൗപഡ ജില്ലയിലാണ് സംഭവം ഉണ്ടായത്. കിടപ്പിലായ മാതാവ് നേരിട്ടെത്തിയാൽ മാത്രമേ പെഷൻ തുക നൽകൂ എന്ന് ബാങ്ക് അധികൃതർ നിർബന്ധം പിടിച്ചതോടെയാണ് മറ്റു വഴികളില്ലാതെ അമ്മയെ കട്ടിലോടെ വലിച്ചുകൊണ്ടുപോകേണ്ടിവന്നത്. അമ്മയുടെ പെൻഷൻ തുകയായ 1500 രൂപ പിൻവലിയ്ക്കാനായി ബങ്കിലെത്തിയ ലാബേ ബഗലിനോട് അമ്മ നേരിട്ടെത്തിയാലേ പണം തരൂ എന്ന് ബാങ്ക് അധികൃതർ പരയുകയായിരുന്നു.
 
120 വയസായ അമ്മയ്ക്ക് ബാങ്കിൽ എത്താൻ സാധിയ്ക്കില്ല എന്ന് പറഞ്ഞെങ്കിലും അമ്മയെ ബാങ്കിൽ എത്തിയ്ക്കണം എന്ന് ബാങ്ക് അധികൃതർ നിർബന്ധം പിടിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിയ്ക്കാൻ തുടങ്ങിയതോറ്റെ അധികൃതർക്കെതിരെ നടപടി സ്വീകരിയ്ക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രായാധിക്യമുള്ളവരുടെ വീടുകളിലെത്തി ഇടപാടുകള്‍ നടത്തിക്കൊടുക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ഒഡീഷ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുതെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി