Webdunia - Bharat's app for daily news and videos

Install App

'ശശി തരൂരിനെ വെല്ലും'; ഇംഗ്ലീഷ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ താരമായി ഗ്രാമീണ മുത്തശ്ശി, വീഡിയോ !

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2020 (15:51 IST)
ഒരു മുത്തശ്ശി ഇംഗ്ലീഷ് പറയുന്നത് കേട്ട് സോഷ്യൽ മീഡിയയുടെ കണ്ണ് തള്ളിയിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിയായ മുത്തശ്ശി മഹാത്മ ഗന്ധിയെ കുറിച്ച് ഇംഗ്ലീഷിൽ വിവരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുകയാണ്. 
 
ഭാഗ്‌വാണി ദേവി എന്നാണ് ഈ മുത്തശ്ശിയുടെ പേര് രാജസ്ഥാനിലെ ജുൻജുനുവിലാണ് ഇവർ താമസിക്കുന്നത്. മഹാത്മ ഗാന്ധിയെ കുറിച്ച് പറയു എന്ന് മുത്തശ്ശിയോട് സ്ത്രീകൾ ആവശ്യപ്പെടുന്നത് വീഡിയോയിൽ കേൾക്കാം. ഇതോടെ രാഷ്ട്രപിതാവിനെ കുറിച്ച് മുത്തശ്ശി വിവരിക്കാൻ തുടങ്ങി.
 
'മഹാത്മ ഗാന്ധി ലോകം കണ്ട ഏറ്റവും മഹാനായ നേതാവാണ്. ലളിതമായി ജീവിതം നയിച്ചിരുന്ന ആളാണ് അദ്ദേഹം. ഗുജറാത്തിലെ പോർബന്ധറിലാണ് അദ്ദേഹം ജനിച്ചത്. സ്വന്തമായി നൂൽനൂറ്റ് നെയ്ത ഖദർ ആണ് അദ്ദേഹം ധരിച്ചിരുന്നത്. അദ്ദേഹം നമ്മുടെ രാഷ്ട്രപിതാവാണ്. ഗന്ധിജി ഇപ്പോൾ ജീവിച്ചിരിപ്പില്ല. ആദ്ദേഹം മരിച്ചു. പക്ഷേ അദ്ദേഹം ഒരിക്കലും നമ്മുടെ മനസുകളിൽ നിന്നും മരിക്കുകയില്ല' സ്വന്തം പേരുകൂടി പറഞ്ഞാണ് മുത്തശ്ശി വിവരണം അവസാനിപ്പിച്ചത്.
 
സ്പോക്കൻ ഇംഗ്ലീഷിന് 10 ൽ എത്ര മാർക്ക് എന്ന് ചോദിച്ചുകൊണ്ട് ഐപിഎസ് ഉദ്യോഗസ്ഥനായ അരുൺ ബോത്രയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. മുത്തശ്ശിയുടെ ഇംഗ്ലീഷ് ശശി തരൂരിനെ വെല്ലും എന്നാണ് നിരവധി പേർ കമന്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം മൂന്ന് ലക്ഷത്തിൽപരം ആളുകളാണ് കണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments