സോഷ്യൽ മീഡിയായിൽ നിറയെ വയസ്സന്മാരാണ്; തരംഗമായി ഫേസ്ആപ്പ്
ഫേസ്ആപ്പ് എന്ന മോബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാർധക്യകാലത്തെ നമ്മളെ കാണുകയാണ്.
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തുറന്നു നോക്കുന്ന ഏതൊരാളും ഇപ്പോൾ ഞെട്ടും. സോഷ്യൽ മീഡിയായിൽ ഇപ്പോൾ നിറയെ വയസ്സന്മാരാണ്. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന രസകമായ ട്രെൻഡായ ഫേസ്ആപ്പ് ചാലഞ്ചിനെക്കുറിച്ചാണ്. സിനിമാ താരങ്ങളും, കായിക താരങ്ങളും ഉൾപ്പെടെ നിരവധിയാളുകളാണ് സോഷ്യൽമീഡിയായിൽ തങ്ങളുടെ വാർധക്യത്തെ പരിചയപ്പെടുത്തുന്നത്.
ഫേസ്ആപ്പ് എന്ന മോബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വാർധക്യകാലത്തെ നമ്മളെ കാണുകയാണ്. നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധകൃ കാലത്ത് എങ്ങനെയായിരിക്കുമെന്ന് ആപ്ലിക്കേഷൻ നമുക്ക് കാണിച്ചു തരും. സാധാരണക്കാർ മുതൽ സിനിമാതാരങ്ങൾ വരെ ഇപ്പോൾ ഇതിന്റെ പുറകെയാണ്.
'എന്നാൽ പിന്നെ ഞാനും' എന്ന തലക്കെട്ടിൽ മഞ്ജു വാര്യരും താൻ വാർധക്യ കാലത്ത് എങ്ങനെയായിരിക്കും എന്ന് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ടോവിനോയും ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ടോവിനോയ്ക്കു പിറകെ കുഞ്ചോക്കോ ബോബനും ചാലഞ്ച് ഏറ്റെടുത്തു. വാർധക്യമായാലും ചുള്ളൻ ലുക്കിൽ തന്നെയാണ് കുഞ്ചോക്കോ എന്നാണ് ആരാധകർ പറയുന്നത്. കാളിദാസ് ജയറാമും ചാലഞ്ച് ഏറ്റെടുത്ത് ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നീണ്ട നരച്ച താടിയുമായി വ്യത്യസ്ത ലുക്കിലാണ് കാളിദാസ്. ആന്റണി വർഗ്ഗിസ് പേപ്പേയും, സംയുക്താ മേനോനും, വിനയ് ഫോർട്ടും, ശരത് അപ്പാനിയും ജോജു ജോർജും, ഉണ്ണി മുകുന്ദനും തുടങ്ങിയ താരങ്ങളും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഭാര്യയും ഒപ്പമുള്ള ചിത്രമാണ് നടൻ ജയസൂര്യ പങ്കുവച്ചത്. എത്ര വയസ്സായാലും അന്നും നിന്നെ ഞാൻ ഇതുപോലെ കൊണ്ടുപോകും എന്ന തലക്കെട്ടോടു കൂടെ ഇരുവരും വാർധക്യത്തിലുള്ള ചിത്രമാണ് ജയസൂര്യ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും വ്യത്യസ്തമായിരിക്കുന്നത് ആദിൽ ഇബ്രാഹിമിന്റെ പോസ്റ്റാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് ചലഞ്ചിന്റെ ഭാഗമായി താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. എനിക്ക് മാത്രമേ ഫേസ്ആപ്പ് വർക്ക് ആയുള്ളൂ എന്ന ക്യാപ്ഷനാണ് ആദിൽ കൊടുത്തിരിക്കുന്നത്. മമ്മൂട്ടി ചുള്ളനായി തന്നെ ചിത്രത്തിൽ ഇരിക്കുന്നു. എന്തായാലും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ് ഫേസ്ആപ്പ് ചാലഞ്ച്. വയസ്സാകുമ്പോൾ തങ്ങൾ എങ്ങനെയുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും