‘ഒരുപാട് ഇഷ്ടമായിരുന്നു, ഒരു ദിവസം കൊണ്ട് വെറുത്തുപോയി’- ശബരിമലയിൽ അടിതെറ്റി പൃഥ്വിരാജ്

‘നിലപാടുകളുടെ രാജകുമാരാ... ഞങ്ങൾക്ക് തെറ്റിപ്പോയി, വെറും ഊള ആയിരുന്നല്ലേ’- ശബരിമലയിൽ അടിതെറ്റി പൃഥ്വിരാജ്

Webdunia
ശനി, 16 ഫെബ്രുവരി 2019 (11:36 IST)
ഏത് വിഷയത്തിലും തന്റെ അഭിപ്രായം തുറന്നു പറയുന്ന ആളാണ് നടൻ പൃഥ്വിരാജ്. മലയാള സിനിമയെ കൂടുതൽ ഉയർച്ചയിലെത്തിക്കാൻ ശ്രമികുന്നവരുടെ കൂട്ടത്തിൽ പൃഥ്വിയുമുണ്ടെന്ന് നിസംശയം പറയാം. എന്നാൽ, കഴിഞ്ഞ ദിവസം താരം ശബരിമല വിഷയത്തിൽ നടത്തിയ അഭിപ്രായം താരത്തിനു തന്നെ വിനയായിരിക്കുകയാണ്. 
 
ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നും പൃഥ്വി ചോദിച്ചിരുന്നു. 
 
ഇതോടെ നിരവധിയാളുകൾ പ്രതികരണമറിയിച്ചു കഴിഞ്ഞു. ഒരുവിഭാഗം ശക്തമായി പൃഥ്വിരാജിനെ എതിര്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. ‘ഒരുപാട് ഇഷ്ടമായിരുന്നു എന്നാല്‍ ഒരു ദിവസം കൊണ്ട് വെറുത്തു പോയി. ഇനി ഒരു സിനിമ പോലും കാണില്ല’- ഒരു ആരാധിക കമന്റ് ചെയ്തു.
 
‘നിലപാടുകളുടെ രാജകുമാരാ, ഞങ്ങൾക്ക് തെറ്റിപ്പോയി നിങ്ങൾ വെറും ഊള ആയിരുന്നല്ലേ’ എന്ന് ചോദിക്കുന്നവരും ഉണ്ട്. വിശ്വാസികളെ പിന്തുണച്ച പൃഥ്വിരാജിന്റെ എല്ലാ സിനിമകളും ഇനി മുതല്‍ കാണുമെന്ന് പറയുന്നവരും ഈ കൂട്ടത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കുർദിഷ് ഗ്രൂപ്പുകളെ മുൻനിർത്തി ആക്രമിക്കാൻ യുഎസും ഇസ്രായേലും പദ്ധതിയിട്ടു, എന്നാൽ വിവരങ്ങൾ ചോർന്നതോടെ പദ്ധതി പാളി

ചൈനീസ് സിസിടിവി ക്യാമറകൾക്ക് ഇന്ത്യയിൽ നിരോധനം; ഏപ്രിൽ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

ഡെങ്കി വാക്‌സിന്‍ ക്യുഡെംഗ ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ശകാരിച്ചതിന് അധ്യാപികനെ മര്‍ദ്ദിച്ചു

അടുത്ത ലേഖനം
Show comments