തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ‘കൈകാര്യം’ ചെയ്ത് 18കാരിയായ വനിതാ ബോക്സിങ് താരം; വൈറലായി വീഡിയോ
						
		
						
				
അപമാനിക്കാനായി ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിഴക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
			
		          
	  
	
		
										
								
																	തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നല്ലപോലെ ‘കൈകാര്യം’ ചെയ്ത് യുപിയിലെ വനിതാ ബോക്സിങ് താരം.യുപിയിലെ മുസഫര്‍നഗറില്‍ ജില്ലാ ആശുപത്രിയില്‍വെച്ച് ആണ് സംഭവം. ഇതിന്റെ വീഡിയോ വൈറലാകുന്നുണ്ട്. അപമാനിക്കാനായി ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിഴക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ നിഷാ പര്‍വീണ്‍ എന്ന 18 കാരിയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്. 
 
									
										
								
																	
	കാര്യം പന്തിയല്ല എന്ന് കണ്ട് യുവതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് വീഴുകയും തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെട്ടു. വിഷയത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.